യു ട്യൂബ് ഒന്നര മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായി

0 820

ന്യൂഡല്‍ഹി: വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബിന്റെ പ്രവര്‍ത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു ഏറെ നേരം കാണാന്‍ കഴിഞ്ഞത്. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം യൂ ട്യൂബ് തകരാര്‍ പരിഹരിക്കപ്പെട്ടു.

‘യൂ ട്യൂബ്, യൂ ട്യൂബ് ടിവി, യൂ ട്യൂബ് മ്യൂസിക് എന്നിവയിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന വിവരം കൈമാറിയതിന് നന്ദി. പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. തകരാര്‍ മാറിക്കഴിഞ്ഞാല്‍ ഉടന്‍ നിങ്ങളെ അറിയിക്കുന്നതാണ്. ഇതുമൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’- യൂ ട്യൂബ് അധികൃതര്‍ ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും പ്രശസ്തവും സ്വീകാര്യവുമായ വീഡിയോ സെര്‍ച്ചിംഗ് സൈറ്റാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂ ട്യൂബ്.

Advertisement

You might also like
Comments
Loading...