അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ദക്ഷിണ മേഖല കൺവൻഷൻ നവം.28 മുതൽ

0 862

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് മലയാളം സിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖല കൺവൻഷൻ നവം. 29 മുതൽ ഡിസം.2 വരെ ബാലരാമപുരം പനയറകുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തോടു ചേർന്നുള്ള മൈതാനത്തിൽ നടക്കും. എ.ജി.ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ കെ.വൈ.വിൽഫ്രഡ് രാജ് ഉദ്ഘാടനം ചെയ്യും. റവ.ഡോ. പി. എസ്. ഫിലിപ്പ്, പാസ്റ്റർ രാജു മേത്രാ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ ടി.വി.പൗലോസ്, പാസ്റ്റർ എ.രാജൻ, പാസ്റ്റർ സുഭാഷ്കുമരകം, പാസ്റ്റർ ഡി. ജോയി, പാസ്റ്റർ പി.കെ.യേശുദാസ് , പാസ്റ്റർ എ.ടി.തങ്കച്ചൻ, പാസ്റ്റർ സാബുകുമാർ തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ സാം റോബിൻസൻ നയിക്കുന്ന ഹിൽടോപ്പ് വർഷിപ്പ് ബാന്റ് ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ്, കൂട്ടായ്മ യോഗം, ധ്യാനയോഗം, പുത്രിക സംഘടന സമ്മേളനങ്ങൾ തുടങ്ങിയ കൺവൻഷനോട് അനുബന്ധിച്ച് നടക്കും. സിസം. 2 നു നടക്കുന്ന പൊതു സഭായോത്തോടെ കൺവൻഷനു തിരശ്ശീല വീഴും. പാസ്റ്റർ എ.രാജൻ (രക്ഷാധികാരി), പാസ്റ്റർ കെ.വൈ.വിൽഫ്രഡ് രാജ് (ചെയർമാൻ), പാസ്റ്റർ സനൽകുമാർ(സെക്രട്ടറി), പാസ്റ്റർ ബിജു ദാനം (ട്രഷറർ), പാസ്റ്റർ ജെസ്റ്റിൻ ജോസ് (ജനറൽ കൺവീനർ) എന്നിവർ കൺവൻഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നു.
പാസ്റ്റർ കെ.എസ്.സുരേഷ് (ഫൈനാൻസ്), പാസ്റ്റർ ബിനു തോമസ് (പബ്ലിസിറ്റി), പാസ്റ്റർ സ്റ്റുവർട്ട് (പ്രാർത്ഥന), പാസ്റ്റർ ടി.ആർ. ബൈജു ( ഭക്ഷണം), പസ്റ്റർ ഡി. കുഞ്ഞുമോൻ (മീഡിയാ), പാസ്റ്റർ ഡി.സുനിൽദാസ് (പന്തൽ), പാസ്റ്റർ സാബു ടി. സാം ( സ്റ്റേജ് ), പാസ്റ്റർ ഡി.ജയൻ (വോളന്റിയേഴ്സ്), പാസ്റ്റർ രഞ്ജിത്ത് തമ്പി (ശബ്ദവും വെളിച്ചവും), പാസ്റ്റർ ഡി.റോബിൻസൺ (അഷേഴ്സ്), പാസ്റ്റർ ഷൈജു ( ട്രാൻസ്പോർട്ടേഷൻ), പാസ്റ്റർ എലിശദാനം (കർത്തൃ മേശ), ഡോ.സുജാ സുനിൽ, സിസ്റ്റർ ശലോമ (മെഡിക്കൽ) എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റികൾ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...