മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി

0 631

റാന്നി: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ റാന്നി താലുക്ക് കമ്മിറ്റി രൂപികരിച്ചു. പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ താലൂക്ക് കമ്മിറ്റിയാണിത്.സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ മുഖ്യ പ്രഭാഷണം നടത്തി.

പാ. ബിജുമോൻ ജോസഫ് പ്രസിഡണ്ടും പാ. സൂണർ ജോസഫ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പിവൈസിയുടെ റാന്നി താലുക്കിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മറ്റു ഭാരവാഹികൾ: പാ. സാം തങ്കച്ചൻ, ബ്ര.മനോജ് സഖറിയാ (വൈസ്‌ . പ്രസിഡണ്ടുമാർ) പാ .പ്രസാദ് ടി ജോസഫ്, ബ്ര. അനിഷ് (ജോ. സെക്രട്ടറിമാർ) ,ബ്ര. ബിബി (ട്രഷറാർ) , ബ്ര. അജി തോമസ് (പ്രോഗ്രാം കോർഡിനേറ്റർ) ബ്ര. സുനിൽ മങ്ങാട്ട് (മീഡിയാ കൺവീനർ) ബ്ര.ടിൻസൺ, ബ്ര. ജയ്സൺ ( കമ്മിറ്റി അംഗങ്ങൾ)

സാമൂഹിക സേവനത്തിന് ഊന്നൽ നൽകുന്ന പിവൈസി പ്രവർത്തനം റാന്നിയിൽ താലുക്കിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള മാർഗ്ഗരേഖകളാകും പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കുന്നത്.ഇതിന് പെന്തക്കോസ്ത് സമൂഹത്തിന് നൽകാനാവുന്ന സംഭാവനകളെ കുറിച്ച് പ്രധാനമായും പഠിക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!