മെയ് 15നകം സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമോ..? പ്രതികരിച്ച് വാട്സ്ആപ്പ്

0 551

വലിയ വിവാദമായ തങ്ങളുടെ പുതിയ സ്വകാര്യതാ നയം ഈ മാസം 15ന് നിലവിൽ വരുമെന്ന്​ പ്രഖ്യാപിച്ചിരുന്ന വാട്​സ്​ആപ്പ്​ ഒടുവിൽ തീരുമാനത്തിൽ അയവ്​ വരുത്തിയെന്ന്​ റിപ്പോർട്ട്​. നയം അംഗീകരിക്കാത്തവരുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ ഡിലീറ്റ്​ ചെയ്യപ്പെടുമെന്നടക്കമുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്ന കമ്പനി ഒടുവിൽ അതിലും ചില മാറ്റങ്ങൾ കൊണ്ടുവന്നതായി പി.ടി.​െഎ ആണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. വാട്​സ്​ആപ്പി​െൻറ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ മെയ്​ 15ന്​ ശേഷം നീക്കം ചെയ്യപ്പെടുകയില്ലെന്ന്​ അവരുടെ വക്​താവാണ്​ പി.ടി.​െഎയോട്​ വെളിപ്പെടുത്തിയത്​.

Download ShalomBeats Radio 

Android App  | IOS App 

യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ മാതൃകമ്പനിയായ ഫേസ്​ബുക്കുമായി പങ്കുവെക്കാൻ അനുവദിക്കുന്ന നയം ഇന്ത്യയിൽ വലിയ വിവാദത്തിന്​ തിരികൊളുത്തിയിരുന്നു. പിന്നാലെ സ്വകാര്യതക്ക്​ ഉൗന്നൽ നൽകുന്ന മെസ്സേജിങ്​ ആപ്പുകളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകളുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ, അതൊന്നും നയം പിൻവലിക്കുന്നതിലേക്ക്​ വാട്​സ്​ആപ്പിനെയോ ഫേസ്​ബുക്കിനെയോ നയിച്ചില്ല. കഴിഞ്ഞ ദിവസം വരെ മെയ്​ 15ന്​ നയം നടപ്പിലാക്കി അംഗീകരിക്കാത്തവരുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തന്നെയായിരുന്നു അവരുടെ തീരുമാനം.

”പുതിയ അപ്​ഡേറ്റ്​ മൂലം മെയ്​ 15ന്​ ആരുടെയും അക്കൗണ്ടുകൾ ഇല്ലാതാവുകയില്ല. ഇന്ത്യയിൽ ആർക്കും അവരുടെ വാട്​സ്​ആപ്പി​െൻറ പ്രവർത്തനം നിലക്കുകയുമില്ല. വരും ആഴ്​ച്ചകളിൽ നമ്മൾ യൂസർമാരെ പുതിയ നയത്തെ കുറിച്ച്​ ഒാർമ്മപ്പെടുത്തിക്കൊണ്ടിരിക്കും”. -ഇമെയിലിൽ അയച്ച മറുപടിയിൽ വാട്​സ്​ആപ്പി​െൻറ വക്​താവ്​ പറഞ്ഞു. അതേസമയം, പുതിയ നിബന്ധനകൾ ലഭിച്ച ഭൂരിപക്ഷം ഉപയോക്താക്കളും അത്​ അംഗീകരിച്ചു കഴിഞ്ഞുവെന്നും, എന്നാൽ, ചില യൂസർമാർക്ക്​ അതിന്​ ഇപ്പോഴും അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. മെയ്​ 15ന്​ നടപ്പിലാക്കുമെന്ന്​ പറഞ്ഞ നയം വീണ്ടും നീട്ടിവെച്ചതിനുള്ള കാരണവും അതുപോലെ, നിലവിൽ ഇന്ത്യയിലെ എത്ര വാട്​സ്​ആപ്പ്​ യൂസർമാർ നയം അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വാട്​സ്​ആപ്പ്​ പുതിയ പ്രൈവസി പോളിസി നടപ്പിൽ വരുത്തുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെ കോടതി ഇതേക്കുറിച്ചുള്ള നയം എന്താണെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്​. ചീഫ് ജസ്റ്റിസ് ഡിഎന്‍പട്ടേല്‍, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും അയച്ച കത്തുകളില്‍ പറയുന്നത് ഈ മാസം 13ന് മുൻപ് നിലപാട് അറിയിക്കാനാണ്​.

You might also like
Comments
Loading...