വാഹനാപകടത്തിൽ പെന്തെക്കോസ്ത് യുവാവ് മരിച്ചു.

0 2,586


കുന്നംകുളം:- അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാംഗവും കൂത്തൂർ വീട്ടിൽ പരേതനായ ജോബിന്റെ മകൻ നിതിൻ (24) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലോടെ കോയമ്പത്തൂരിൽ സായിബാബ റോഡിൽ നിതിൻ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിച്ചായിരുന്നു അപകടം. തൽസമയം മരണം സംഭവിച്ചു.
ത്യശൂരിലെ ബന്ധുവിന്റെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.കോയമ്പത്തൂരിൽ നിപ്രോ കമ്പനിയിലെ ജോലിക്കാരനായിരുന്നു.
മൃതദേഹം നാളെ തിങ്കളാഴ്ച രാവിലെ 9 ന് പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ കൊണ്ടുവരുന്നതും തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30 ന് പഴഞ്ഞി സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മാതാവ് – ലിസി
സഹോദരി നീതു
സഹോദരി ഭർത്താവ് ബിനിൽ
.

Advertisement

You might also like
Comments
Loading...