മതസൗഹാർദ്ദം വിളംബരം ചെയ്ത് പി വൈ പി എ യുടെ സുവിശേഷ യാത്ര

0 813

വാർത്ത. Edison B Edakkad

കടമ്പനാട്:   ഗ്രാമ സുവിശേഷീകരണത്തിനായി തിരഞ്ഞെടുത്ത കടമ്പനാട് നിലക്കൽ, അംബേദ്കർ കോളനിയാണ് മതസൗഹാർദത്തിന്റെ മനോഹര കാഴ്ച സമ്മാനിച്ചത്. ഐ പി സി അടൂർ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ യുവജന പ്രവർത്തകർ സംഘടിപ്പിച്ച സുവിശേഷ യാത്രയുടെ സമാപന സ്ഥലമായിരുന്നു അംബേദ്കർ കോളനി. എന്നാൽ അവിടെയെത്തിയ യുവജന പ്രവർത്തകർക്ക് തങ്ങളുടെ സുവിശേഷ യാത്രയുടെ സമാപനം സംഘടിപ്പിക്കാൻ അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നില്ല. ശബരിമല ദർശനം കഴിഞ്ഞു വന്ന സംഘത്തെ സ്വീകരിക്കലും വിവിധ ആഘോഷങ്ങളും പ്രദേശവാസികൾ സംഘടിപ്പിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

      ക്രിസ്മസ് ദിനങ്ങളിൽ എത്തിച്ചേർന്ന യുവജന സംഘാങ്ങളെ മടക്കി അയക്കാൻ അവർക്ക് മനസ്സുണ്ടായില്ല. പ്രദേശവാസികൾ തങ്ങളുടെ ആഘോഷങ്ങൾക്കായി ഉപയോഗിച്ച സൗണ്ട് സിസ്റ്റം നിർത്തിവെച്ച്, തങ്ങളുടെ പ്രോഗ്രാമിനായി തിരഞ്ഞെടുത്ത വീടിന്റെ മുറ്റം സുവിശേഷ യാത്രയുടെ സമാപനത്തിനായി വിട്ടു നൽകി. ഞായർ വൈകിട്ട് 7.30 ന് എത്തിച്ചേർന്ന പി വൈ പി എ പ്രവർത്തകർ സമാപന യോഗത്തിനായി നിശ്ചയിച്ചിരുന്നത് 30 മിനിറ്റായിരുന്നു. എന്നാൽ പ്രദേശവാസികളുടെ ആവശ്യമനുസരിച്ചുള്ള പാട്ടുകൾ പാടിയും, പാവ നാടകങ്ങളും സന്ദേശങ്ങളും അടങ്ങിയ പ്രോഗ്രാം ഒന്നര മണിക്കൂറിലധികം നീണ്ടു.
         പ്രദേശവാസികൾക്കായി സംഘാടകർ ബൈബിൾ സമ്മാനിച്ചു. കൂടാതെ പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടുന്ന പൂർണ ബൈബിൾ ആവശ്യപ്പെട്ടവർക്ക് എത്തിച്ചു നൽകി. ആ കോളനിയിലെ മുഴുവൻ പ്രദേശവാസികളേയും ഉൾപ്പെടുത്തി ഇത്തരം പ്രോഗ്രാമുകൾ വീണ്ടും നടത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവെച്ചു.
    കേരളാ എക്സൈസ് ഡിപ്പാർട്ട്മെന്റിനോടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഹാഗിയോസ് ടീമിന്റെ പാവ നാടകവും ജനശ്രദ്ധയാകർഷിച്ചു.
      22. 12. 2019 ഞായർ വൈകിട്ട് 3.30 മുതൽ അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സദ് വാർത്ത യാത്ര എന്ന സുവിശേഷ പ്രവർത്തനമാണ് ഈ മനോഹര മുഹൂർത്തത്തിന് വേദി ഒരുക്കിയത്. കടമ്പനാട് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരസ്യ യോഗത്തിന്റെ സമാപനത്തിനാണ് പ്രവർത്തകർ അംബേദ്കർ കോളനി എത്തിച്ചേർന്നത്. ഈ പ്രോഗ്രാമിൽ പങ്കെടുത്ത 70 ഓളം വരുന്ന യുവജനങ്ങൾക്ക് ഇതൊരു വ്യത്യസ്ത അനുഭവമായി മാറി.

You might also like
Comments
Loading...