കുറുമാട്ടി അമ്മച്ചി (100 വയസ് ) നിത്യതയിൽ ചേർക്കപ്പെട്ടു

0 3,702

വയനാട്ടിലെ അടിയ ആദിവാസി വിഭാഗത്തിൽ നിന്നും 35 വർഷത്തിലധികം മുൻപ് രക്ഷിക്കപെട്ടു അനേകരെ ജീവിത സാക്ഷ്യം മുഖേന ക്രിസ്തുവിലേക്കു നയിച്ച, തിരുനെല്ലി പഞ്ചായത്ത്‌, അപ്പപ്പാറ, കോട്ടിയൂർ കോളനിയിൽ കുറുമാട്ടി അമ്മച്ചി 100 വയസ്, താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ഇന്നുരാവിലെ (21/10/2018)ചേർക്കപ്പെട്ടു,

ഒട്ടേറെ പ്രതിസന്ധിയിലൂടെ ക്രിസ്തീയ ജീവിതം നയിച്ച കുറുമാട്ടി അമ്മച്ചി അനേകരെ ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ട്. ലാളിത്യവും സൗമ്യതയും കൊണ്ട് നാട്ടുകാർക്ക് പ്രിയങ്കരിയായ പരേതയുടെ ജീവിതം അനേകർക്ക് മാതൃകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശുശ്രുഷ നാളെ രാവിലെ (22/10/2018) 9 മണിക്ക് സ്വന്തം ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ,സംസ്കാരം 12 മണിക്ക് ട്രൈബൽ മിഷന്റ ആഭിമുഖ്യത്തിൽ തൃശിലേറി ട്രൈബൽ മിഷൻ സെമിത്തേരിയിൽ നടത്തപ്പെടും

ഭർത്താവ് പരേതനായ ചെലുവൻ. മക്കൾ: മല്ലിക, കാളൻ, രാഘവൻ, കാളി, പെരുമാൾ, മായ, ഷീല, വിജയൻ (സുവിശേഷ പ്രവർത്തകൻ ).

ശാലോം ധ്വനി ക്രിസ്തീയ പത്രത്തിന്റെ  പ്രത്യാശയും ദു:ഖവും അറിയിക്കുന്നു.

Advertisement

You might also like
Comments
Loading...