ഐ പി സി എബനേസർ, അൽ ഐൻ ഒരുക്കിയ സുവിശേഷ മഹായോഗം അനുഗ്രഹ പൂർണം

വാർത്ത: റെനു അലക്സ്

0 791

അൽ ഐൻ: ഐ പി സി എബനേസർ, അൽ ഐൻ ഇന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രുഷയും ഒക്ടോബർ 19 നു വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെ ഒയാസിസ്‌ വർഷിപ് സെന്റർ യൂത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്‌റ്റർ കെ എ എബ്രഹാം സങ്കീർത്തനം 119 :122 ആസ്പദമാക്കി ദൈവം നമ്മുടെ നന്മയുടെ ഉത്തരവാദി എന്ന് ദൈവജനത്തെ ആഹ്വാനം ചെയ്തുകൊണ്ട് ദൈവവചനത്തിൽ നിന്ന് സംസാരിച്ചു .ബ്രദർ ബിനോയ് എബ്രഹാം മാവേലിക്കര ഗാനശുശ്രുഷക്ക് നേതൃത്വം നൽകി.അൽ ഐന്റ് വിവിധ പ്രദേശങ്ങളിൽ നിന്ന് ഇരുനൂറ്റിഅൻപതോളം സഹോദരങ്ങൾ പങ്കെടുത്തു. സഭാസെക്രട്ടറി ബ്രദർ ഷാജി വി എബ്രഹാം കടന്നുവന്നവർക്കു നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ കെ എസ് ജേക്കബിന്റെ പ്രാർത്ഥനയോടും പാസ്റ്റർ ജോൺ വി ചെറിയാൻ ഇന്റെ ആശിർവാദത്തോടും യോഗം അവസാനിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...