ബ്രദർ ജോർജ് മുരുപ്പേൽ ഫ്ളോറിഡയിൽ നിര്യാതനായി.

0 506

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭയുടെ വൈസ് പ്രസിഡന്റുമായ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതനായി. റാന്നി നെല്ലിക്കമൺ മുരുപ്പേൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട് ഒർലാന്റോയിൽ നടക്കും. ഭാര്യ മേരി ജോർജ്. മക്കൾ: ഏബ്രഹാം, ജേക്കബ്, ജെസ്സി

പി.സി.എൻ.എ.കെ , ഐ.പി.സി ഫാമിലി കോൺഫ്രൻസ് തുടങ്ങിയവയുടെ ദേശിയ ഭാരവാഹിയായും നോർത്ത് അമേരിക്കൻ ഐ.പി.സി ഈസ്റ്റേൺ റീജിയൻ ട്രഷറാർ, സെക്രട്ടറി, ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരിയുടെ ചെയർമാനും ആയിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!