ക്രിസ്തീയ ഗായിക അനു സാം ഡാളസിന്റെ പിതാവ് ബാബു വർഗ്ഗീസ് നിത്യതയിൽ

ബാബു വർഗ്ഗീസ് ബാംഗ്ലൂരിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,837

പത്തനാപുരം വിളനിലം ഭവനത്തിൽ ബാബു വർഗ്ഗീസ് ( 74) ഏപ്രിൽ 9 –നു ബാംഗ്ലൂരിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ഷീണിതനായി അല്പനാളുകളായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇൻഡ്യാ പെന്തക്കൊസ്ത് ദൈവസഭ ലിംഗരാജപുരം ചർച്ചിന്റെ പ്രാരംഭനാളുകൾ മുതൽ സഭയുടെ നിലനില്പിനായി തന്നാലാവോളം യത്നിച്ച വിശ്വസ്ത പിതാവായിരുന്നു. അഞ്ചൽ ചെമ്പകശ്ശേരി ഭവനത്തിൽ മറിയാമ്മ വർഗ്ഗീസ് ( മണി) ആണു സഹധർമ്മിണി. സംസ്കാരം പിന്നീട് ബാംഗ്ലൂരിൽ.
അനുഗ്രഹീത ക്രിസ്തീയ ഗായിക അനു സാം ഡാളസ്, പരേതന്റെ ഏകമകളാണു.

മരുമകൻ: മോൻസി ശാമുവേൽ ( ഡാളസ്)
കൊച്ചുമക്കൾ: എയ്മി, ആലിസൺ.

Advertisement

You might also like
Comments
Loading...