സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥകാരനുമായ കെ.എം. ചുമ്മാർ അന്തരിച്ചു

0 471

പാലാ: സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. ചുമ്മാർ (88) അന്തരിച്ചു. ചരിത്രപണ്ഠിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. വാർധ്യക്യസഹജമായ അസുഖത്തെത്തുടർന്ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം.

Download ShalomBeats Radio 

Android App  | IOS App 

വേ​ഴാ​ങ്ങാ​നം കാ​ര്യ​ങ്ക​ൽ കെ.​സി.​ചു​മ്മാ​റി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മൂ​ത്ത പു​ത്ര​നാ​യി 1933 മേ​യ് 15ന് ​ജ​നി​ച്ചു. വേ​ഴാ​ങ്ങാ​നം, പ്ര​വി​ത്താ​നം സ്കൂ​ളു​ക​ളി​ലും പാ​ലാ സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ളേ​ജി​ലും പ​ഠി​ച്ച് 1957-ൽ ​ബി​എ​ബി​ടി പാ​സാ​യി. തു​ട​ർ​ന്ന് പ്ര​വി​ത്താ​നം ഹൈ​സ്ക്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി. 1988-ൽ ​പെ​രി​ങ്ങു​ളം സ്കൂ​ളി​ൽ​നി​ന്നു ഹെ​ഡ്മാ​സ്റ്റ​റാ​യി റി​ട്ട​യ​ർ ചെ​യ്തു.

1989 മു​ത​ൽ 1996 വ​രെ കെ​പി​സി​സി മെ​ന്പ​റാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​വും പ്ര​ത്യ​യ​ശാ​സ്ത്ര​വും സം​ബ​ന്ധി​ച്ച് എ​ണ്ണ​മ​റ്റ പ​ഠ​ന ക്ലാ​സു​ക​ളും പ്ര​സം​ഗ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ലും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അം​ഗ​മാ​യി ര​ണ്ടു ത​വ​ണ​യും പ്ര​വ​ർ​ത്തി​ച്ചു.

നി​ര​വ​ധി കൃ​തി​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ.​എം.​എ​സി​ന്‍റെ ഇ​സം, സ​ഖാ​വ് കൃ​ഷ്ണ​ൻ​പി​ള്ള​യെ ക​ടി​ച്ച പാ​ന്പ് ആ​ര്, സെ​ന്‍റ് തോ​മ​സ് കോ​ളജ് പാ​ലാ ച​രി​ത്രം, ഇ.​എം.​എ​സി​നും മാ​ർ​കി​സ്റ്റ് പാ​ർ​ട്ടി​ക്കു​മെ​തി​രേ, മാ​ർ​കി​സ്റ്റ് പാ​ർ​ട്ടി​യും ആ​ദ​ർ​ശ​നി​ഷ്ഠ​യും, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​ങ്ങോ​ട്ട്, കി​റ്റ് ഇ​ന്ത്യാ സ​മ​ര​വും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും, കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ൽ, ത​ത്വാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മ​റു​പു​റം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​ കൃ​തി​ക​ൾ.

1964-ൽ ​സ​ഹ​അ​ധ്യാ​പി​ക​യാ​യി​രു​ന്ന പ്ലാ​ത്തോ​ട്ട​ത്തി​ൽ അ​ന്ന​ക്കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ർ മ​രി​ച്ചു. 1968-ൽ ​എ​ട​ത്വാ പാ​പ്പ​ള്ളി​ൽ മ​റി​യ​മ്മ എ​ന്ന അ​ധ്യാ​പി​ക​യെ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ചു. മ​ക്ക​ൾ: തോ​മ​സു​കു​ട്ടി, സ​ജി​മോ​ൾ, സി​ബി, സു​നി​ൽ. സം​സ്കാ​രം പി​ന്നീ​ട്.

You might also like
Comments
Loading...