പാസ്റ്റര്‍ കെ.എം.ബേബി (70) യുടെ സംസ്‌കാരം നാളെ
ഏഴംകുളം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയുടെ മുൻ ഡിസ്ട്രിക്ട് പാസ്റ്ററും സഭാ കൗൺസിൽ അംഗവുമായിരുന്ന റാന്നി കടയ്ക്കല്‍ വീട്ടില്‍ പാസ്റ്റര്‍ കെ.എം.ബേബി (70) നിര്യാതനായി. സംസ്‌കാരം (21/08/2018) ചൊവ്വാഴ്ച 9 മണി മുതൽ 12 വരെ ഏഴംകുളം നെടുമൺ ജറുശലേം പ്രാർത്ഥന കൂടരത്തിലെ ശുശ്രുഷകൾക്ക് ശേഷം ഒരു മണിക്ക് ഏഴംകുളം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ സഭയുടെ നേതൃത്വത്തില്‍ കല്ലേത്ത് സെമിത്തേരിയില്‍. പാസ്റ്റര്‍ കെ എം ബേബി 1969 മുതല്‍ കേരളത്തിലെ വിവിധ സഭകളില്‍ ശുശ്രൂഷിച്ചു. 49 വര്‍ഷം ഇന്ത്യയില്‍ വിവിധയിടങ്ങളിലും ജര്‍മ്മനിയിലും സഭാ ശുശ്രൂഷയിലായിരുന്നു. അനേക സ്ഥലങ്ങളില്‍ സഭകള്‍ സ്ഥാപിക്കുന്നതിനും, സുവിശേഷ മുന്നേറ്റത്തിനും പ്രയത്‌നിച്ചിട്ടുണ്ട്.ചര്‍ച്ച് ഓഫ് ഗോഡിന്റെ സഭാ ശുശ്രൂഷകന്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍, കൗണ്‍സില്‍ മെമ്പര്‍, ഗവേണിംഗ് ബോഡി മെമ്പര്‍, മലബാര്‍ സോണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:പുനലൂർ അടിച്ചിപുറത്ത് കുഞ്ഞുമോള്‍ ബേബി. മക്കൾ:- ഷീബ, ഷീജ, മാത്യു ബേബി (വൈ.പി.ഇ. സ്റ്റേറ്റ് സെക്രട്ടറി). മരുമക്കള്‍: എറണാകുളം നടുവത്തേഴത്ത് ബാസ്റ്റിന്‍ ജോസഫ്, റാന്നി ഇടശേരിയിൽ എബി സ്റ്റീഫൻ (ഇരുവരും ബിസിനസ്), സോണി മാത്യു