ഐ എ ജി യൂ കെ – യൂറോപ്പ് നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ പ്രസ്റ്റനിൽ

0 593

യു കെ : 16 മത്‌ ഐ എ ജി യൂ കെ & യൂറോപ്പ് നാഷണൽ കോൺഫ്രൻസ് 2023 മാർച്ച് 17,18,19 തീയതികളിൽ പ്രെസ്റ്റനിൽ വച്ച് നടത്തപ്പെടുന്നു.

“ദിനവും യേശുവിന്റെ കൂടെ”, “അങ്ങേക്കാൾ വേറെ ഒന്നിനെയും”, “എൻ പ്രേമഗീതമാം എൻ യേശു രാജനെ”, “എന്നെ നന്നായി അറിയുന്നോനെ” എന്നീ പ്രശസ്തമായ ഗാനങ്ങൾ ഉൾപ്പടെ നിരവധി ആരാധനാഗീതങ്ങൾ ക്രിസ്തീയ സമൂഹത്തിനു നൽകിയ അനുഗ്രഹീത ഗാനരചയിതാവും, ഗായകനും കൺവൻഷൻ പ്രാസംഗികനും ഈ നാളുകളിൽ കർത്താവിനാൽ വളരെ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസൻ പാസ്റ്റർ രാജേഷ് ഏലപ്പാറ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഐ എ ജി യൂ കെ & യുറോപ്പ് ചെയർമാൻ റവ ബിനോയ് ഏബ്രഹാം കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യുന്നു. വിവിധ റീജിയനുകളിൽ നിന്നുള്ള ഐ എ ജി ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. 2023 മാർച്ച് 17 മുതൽ 19 വരെ നടക്കുന്ന കോൺഫ്രൻസിൽ സഹോദരിമാർക്കും, യുവജനങ്ങൾക്കും, കുഞ്ഞുങ്ങൾക്കുമായുള്ള പ്രത്യേക സമ്മേളനങ്ങൾ നടത്തപ്പെടുന്നു. കോൺഫ്രൻസ് ചെയർമാൻ ആയി എക്സിക്യൂട്ടീവ് അംഗവും, ന്യൂലൈഫ് എ ജി ചർച്ചിന്റെ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോൺലി ഫിലിപ്പ് , കോൺഫ്രൻസ് കൺവീനറായി പാസ്റ്റർ ജിനു മാത്യു, ലോക്കൽ കോർഡിനേറ്ററായി ബ്രദർ അനൂജ് മാത്യു എന്നിവർ ഉൾപ്പെടുന്ന കമ്മറ്റി കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...