പാസ്റ്റർ കെ. ഐ. കോരുത് നിത്യതയിൽ. സംസ്കാരം ഏപ്രിൽ 27 നു ഡാളസിൽ

0 780

ഡാലസ് : റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും ദീര്‍ഘകാലം ഐപിസി പാസ്റ്ററും സുവിശേഷ പ്രാസംഗികനുമായ റാന്നി ഇറ്റിച്ചുവട് പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഏപ്രിൽ 23-വ്യാഴാഴ്‌ച ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡാളസിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

ദീഘകാലം കരിയംപ്ലാവ് ബ്രെത്‌റൻ സ്കൂൾ അധ്യാപകനായിരുന്നു .1967-ല്‍ അമേരിക്കയിലെത്തി ഉപരിപഠനത്തിനു ശേഷം . 1973-ല്‍ മടങ്ങി പോയി റാനിയില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ടു പതിറ്റാണ്ടു മുന്‍പാണു വീണ്ടും അമേരിക്കയിൽ എത്തിയത് . നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ സാറാമ്മ കോരുത് (റാന്നി കാര്‍മ്മല്‍ ഭവന്‍).

മക്കള്‍: മോളി ഐപ്പ്,ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍:പാസ്റ്റര്‍ ബാബു ഐപ്പ്; ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്.

മെമ്മോറിയൽ സർവീസ്- ഏപ്രിൽ 25 ശനിയാഴ്ച 2 -5 pm

നോർത്ത് ഡാളസ് ചർച്ച ഓഫ് ഗോഡ് റിച്ചാർഡ്സൺ
സംസ്കാര ശുശ്രുഷ -ഏപ്രിൽ 27 തിങ്കളാഴ്ച 2 -3 pm
റ്റ്രെന്റിൻ ജാക്‌സൺ മോറോ ഫ്യൂണറൽ ഹോം, അല്ലൻ
പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം ഇരു ശുശ്രൂഷകളിലും സന്ദർശകർക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു ഐപ്പ് 214-763-6693

ജോസ് കോരുത് 469-579-9941

You might also like
Comments
Loading...