കെ.ജെ.തോമസ് (35) നിത്യതയിൽ

0 1,328

പഞ്ചാബ് : കാസർഗോഡ് ചിറ്റാരിക്കാൽ കാരയിലെ കൊല്ലകൊമ്പിൽ ജോയിയുടെയും ലിസിയുടെയും മകൻ കെ.ജെ.തോമസ് (ടിന്റു-35) കർത്താവിൽ നിദ്ര പ്രാപിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡെങ്കിപനിയുടെ പ്രയാസത്താൽ ഭാരപ്പെടുകയും തുടർന്ന് ലുധിയാന സി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെവെയാണ് മരണപ്പെട്ടത്.

പരേതൻ കഴിഞ്ഞ 10 വർഷത്തിലേറെയായി പഞ്ചാബിലെ ബർണാല പ്രദേശത്ത് ഐ.ഇ.എൽ.ടി.എസ്സ് പരിശീലന സ്ഥാപനം നടത്തി വരികയായിരുന്നു.

സംസ്കാരം നാളെ 10 മണിക്ക് കാസർഗോഡ് തോമാപുരം സെന്റ് തോമസ് ഫെറോന പള്ളിയിൽ.
ഭാര്യ: അന്നമോൾ. ഏക മകൻ: ജോസഫ്

Advertisement

You might also like
Comments
Loading...
error: Content is protected !!