ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ചു: 16 പേര്‍ കൊല്ലപ്പെട്ടു

0 562

ധാക്ക: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും 16 പേരുടെ മൃതദേഹമാണ് ലഭിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍ നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. സിഗ്നല്‍ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിന്‍ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ട്.

Advertisement

You might also like
Comments
Loading...