ചര്‍ച്ച് ഓഫ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6ന്

വാര്‍ത്ത: ഷൈജു തോമസ് ഞാറയ്ക്കല്‍

0 1,084

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമം- സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധീകരിച്ചുള്ള സെമിനാര്‍ ഒക്ടോബര്‍ 6-ാം തീയതി ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കുമ്പനാട് ബഥേല്‍ ചര്‍ച്ചില്‍ നടക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരും, സൈബര്‍ വിദഗ്ദരും ക്ലാസ്സുകള്‍ നയിക്കും. സെമിനാറിന്റെ വിജയത്തിനായി പാസ്റ്റര്‍ ഷാജി ഇടുക്കി കണ്‍വീനറായും, പാസ്റ്റര്‍മാരായ ബിജു ജോയി തുവയൂര്‍, സുബാഷ് ആനാരി എന്നിവര്‍ ജോയിന്റെ കണ്‍വീനര്‍മാരായുമുള്ള കമ്മറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചു.പാസ്റ്റര്‍ പി. പി കുര്യനെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.റൈറ്റേഴ്‌സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ പി. ജി മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജെ ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ ജോണ്‍ തോമസ് ഹൂസ്റ്റണ്‍ മുഖ്യ സന്ദേശം നല്കി. നമ്മുടെ എഴുത്തുകള്‍ ഒരിക്കലും ഒരു വ്യക്തിയെ തകര്‍ക്കുവാന്‍ വേണ്ടി ആയിരിക്കരുത് പണിതെടുക്കുന്നതിന് വേണ്ടി ആയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. പത്രോസിന്റെ യോഹന്നാന്‍ പത്രോസിന്റെ മടങ്ങി വരവ് ശക്തിയോടെ എഴുതി അതു നിമിത്തം യോഹന്നാനും മാനിക്കപ്പെട്ടു എന്നു അദ്ദേഹം പറഞ്ഞു. പത്രോസിനെ കര്‍ത്താവ് മൂന്നര വര്‍ഷം കൂടെ കൊണ്ടു നടന്നിട്ടും പ്രസംഗിക്കുവാന്‍ ഒരവസരം പോലും കൊടുത്തില്ല, പ്രസംഗിക്കുവാനല്ല പ്രാര്‍ത്ഥിക്കുവാനാണ് പഠിപ്പിച്ചത്. എന്നാല്‍ പരിശുദ്ധാത്മാഭിഷേകംപിന്മാറ്റം വളരെ ലാഘവത്തോടെ സുവിശേഷത്തില്‍ എഴുതിയ പ്രാപിച്ചാനന്തരം നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ 3000 പേര്‍ മനസാന്തരപ്പെട്ടു സഭയോട് ചേര്‍ന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മറ്റിയില്‍ അജി കുളങ്ങര സ്വാഗതവും പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ നന്ദിയും പറഞ്ഞു. സമാപന പ്രാര്‍ത്ഥന ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ഓവര്‍സിയര്‍ നിര്‍വ്വഹിച്ചു. പാസ്റ്റര്‍ കെ. എ ഉമ്മന്‍ ആശീര്‍വാദം പറഞ്ഞു. അടുത്ത കമ്മറ്റി ഓഗസ്റ്റ് 21ന് നടക്കും.

You might also like
Comments
Loading...