ക്രൈസ്തവ കൈരളിക്കു വേറിട്ടനുഭവം പകർന്നു AGAPE ടോക് ഷോ.

0 289

അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷക തലമുറകളുടെ കൂട്ടായ്മയായ     “Assemblies of God Anointed Pastors’ Kids for Endtime”(AGAPE) ഒരുക്കിയ Sneak Peak into the Future എന്ന വെബ്നാർ 2020 സെപ്റ്റംബർ 26 ശനിയാഴ്ച രാത്രി 7:30 ന് നടത്തപ്പെട്ടു. അവതരണശൈലിയിലും ആശയ സമ്പുഷ്ടതയിലും വ്യത്യസ്തത പുലർത്തിയ ഷോ പ്രേക്ഷകർക്കു ആസ്വാദ്യമായി.

മഹാമാരിക്ക് ശേഷമുള്ള വർത്തമാന-ഭാവി യുഗത്തിൽ എങ്ങനെ ജീവിതം വിജയകരമാക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി തൊഴിൽ -ആരോഗ്യ -വിദ്യാഭാസ -സാമ്പത്തിക മേഖലകളിലെ പ്രഗത്ഭരായ ശ്രീ : അലക്സ് മാത്യു, ഡോക്ടർ ഡാലിയ നിംസൺ, ഡോക്ടർ ഐസക് പോൾ, ശ്രീ നാഥനയേൽ G.V എന്നിവർ ക്ളാസുകൾ നയിച്ചു.

പ്രതിസന്ധികളെ പുരോഗതിക്കുള്ള ഊർജ്ജമായി കണക്കാക്കി നിലവിലുള്ള വിദ്യാഭ്യാസ-തൊഴിൽ -സാമ്പത്തിക അവസരങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും ആരോഗ്യ മേഖലയിൽ സംഭവിക്കാനിടയുള്ള ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ചും പ്രതിപാദിച്ചു. ശ്രീ ഹെപ്സൺ ജോൺ, ശ്രീ ജോൺസി രാജൻ എന്നിവർ മധ്യസ്ഥത വഹിച്ച ചർച്ചയിൽ വിവിധ ക്രൈസ്തവ- ക്രൈസ്തവേതര വിഭാഗങ്ങൾ പങ്കാളിത്തം വഹിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!