ചർച്ച് പ്രൊപ്പർട്ടി ബിൽ: പിവൈസി ചർച്ച ചെയ്യും

0 610

റാന്നി : പെന്തക്കോസ്ത് യൂത്ത് കൗൺസിൽ റാന്നി താലൂക്കിന്റെ നേതൃത്വത്തിൽ ചർച്ച് പ്രൊപ്പർട്ടി ബില്ലിനെ കുറിച്ച് ചർച്ച ചെയ്യുന്നു. ഇട്ടിയപ്പാറ വൈഎംസിഎ ഹാളിൽ മാർച്ച് ഒമ്പത് വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പാ.അനിൽ കൊടിത്തോട്ടം മോഡറേറ്ററാകുന്ന ചർച്ച പിവൈസി പത്തനംതിട്ട ജില്ല പ്രസിഡണ്ട് പാ. മോൻസി ജോർജ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ താലുക്ക് പ്രസിഡണ്ട് പാ.ബിജുമോൻ ജോസഫ് അധ്യക്ഷത വഹിക്കും.പിവൈസി ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ പ്രവർത്തന വിശദികരണം നടത്തും. ദക്ഷിണമേഖല ഡയറക്ടർ പാ.സാബു ചാപ്രത്ത്. ജില്ലാ വൈസ് പ്രസിഡന്റ് ടിങ്കു തോമസ്, ജിബിൻ ചാക്കോ, മിലൻ ഓതറ, അജി പെരുന്നാട്, ബിബി വടക്കേടത്ത്, വെസ്ലി തെങ്ങുംകാലായിൽ, ജോസി പ്ലാത്താനത്ത് തുടങ്ങിയവർ നേതൃത്വം നൽകും.

റാന്നിയിലെ വിവിധ പെന്തക്കോസ്ത് സഭാ നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുക്കും. എബൈഡ് ക്രിസ്ത്യൻ വോയ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും

Advertisement

You might also like
Comments
Loading...
error: Content is protected !!