ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സമൂഹവിവാഹത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

0 846

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സമൂഹ വിവാഹം നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. ഈ വരുന്ന ജൂണ്‍ മാസത്തില്‍ ചെങ്ങന്നൂർ മുളക്കുഴയില്‍ വെച്ച് നടത്തപ്പെടുവാൻ താല്പര്യപ്പെടുന്ന സമൂഹ വിവാഹത്തിന് പെന്തക്കോസ്ത് വിശ്വാസികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ദുബായ് ദൈവസഭയുടെ മിഷൻ വിഭാഗമാണ് സമൂഹ വിവാഹം സ്പോൺസർ ചെയ്യുന്നത്. ഈ സഭയുടെ ശുശ്രുഷകൻ പാസ്റ്റര്‍ ബിജു.ബി.ജോസഫ് ആണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റി, യു.പി.ജി വിഭാഗങ്ങളുടെ സംയുക്താഭിത്തിലായിരിക്കും ശുശ്രൂഷകൾ നടക്കുന്നത്.

അപേക്ഷ അയക്കേണ്ട വിലാസം
ചാരിറ്റി ആന്‍ഡ് യുപിജി ഡിപ്പാര്‍ട്ട്‌മെന്റ്
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ, മുളക്കുഴ പി.ഓ
ചെങ്ങന്നൂര്‍ –
689505

വിശദമായ വിവരങ്ങള്‍ക്ക് ബന്ധപെടുക:

പാസ്റ്റര്‍.ഷിജു മത്തായി
ചാരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് – ഡയറക്ടര്‍
ഫോണ്‍: 9656344055

പാസ്റ്റര്‍.വിനോദ് ജേക്കബ്ബ്
യുപിജി -ഡയറക്ടര്‍
ഫോണ്‍: 9747656146.

Advertisement

You might also like
Comments
Loading...
error: Content is protected !!