കോവിഡ് 19: ഐ.പി.സി ഒക്കലഹോമ ഫാമിലി കോൺഫറൻസ് മാറ്റാൻ ആലോചന

0 361

ഒക്കലഹോമ: ലോകം മുഴുവനും പ്രത്യേകിച്ച് അമേരിക്ക എന്ന രാജ്യം, കോവിഡ്-19 ഭീതിയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഈ വർഷത്തെ, ഒക്കലഹോമയിൽ നടത്താൻ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോൺഫ്രൻസ് അടുത്ത വർഷത്തേക്ക് മാറ്റാൻ ആലോചിക്കുന്നതായി നാഷണൽ കമ്മറ്റി അറിയിച്ചു.

ഇക്കാര്യം അടുത്ത വർഷത്തെ കോൺഫറൻസ് നേത്യത്വത്തെ അറിയിച്ചതായും, അവിടെ നിന്നും അനുഭാവ പൂർണ്ണമായ മറുപടി പ്രതീക്ഷിക്കുന്നതായും ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ അറിയിച്ചിട്ടുണ്ട്.

പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള കോൺഫ്രൻസ് പ്രയർ ലൈൻ തുടർന്നും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. വൈറസ് ബാധയില്‍ നിന്നും ലോക ജനതയ്ക്ക് മുഴുവൻ വിടുതല്‍ ലഭിക്കുവാന്‍ എല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥിക്കുക എന്ന ദൗത്യം ഏറ്റെടുക്കേണ്ട സമയം ആണ് എന്നും ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നാഷണല്‍ ഭാരവാഹികൾ പ്രസ്താവിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!