ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ 2018-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

0 484

കുമ്പനാട്: ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2018-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച പുസ്തകത്തിനുള്ള അവാർഡ് പാസ്റ്റർ ഫിലിപ്പ് പി.തോമസിനും  മികച്ച ലേഖനത്തിനുള്ള (മലയാളം) അവാർഡ് ഡോ.വിൽസൻ വർക്കിയ്ക്കും (ന്യൂയോർക്ക്) മികച്ച ലേഖനത്തിനുള്ള (ഇംഗ്ലീഷ്) അവാർഡ് ഡോ.ഷൈബു ഏബ്രഹാമിനും മികച്ച ലേഖനത്തിനു വനിതകൾക്ക് ഏർപ്പെടുത്തിയ അവാർഡ് ഉത്തമ സ്ത്രീ വനിതാ മാസിക ചീഫ് എഡിറ്റർ സാലി മോനോയിക്കും നല്കും. നല്ല ടി.വി. ഷോയ്ക്ക് പവ്വർ വിഷൻ ടി.വി യുടെ ന്യൂസ് സ്റ്റോറിക്കും ലഭിച്ചു.  
‘സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ദൈവസഭ ‘ എന്ന ഗ്രന്ഥത്തിനാണ്  പാസ്റ്റർ ഫിലിപ്പ് പി.തോമസിനു  അവാർഡ് നേടിക്കൊടുത്ത ഗ്രന്ഥം.ക്രൈസ്തവ ലോകത്തെ വേറിട്ട എഴുത്തുകാരനും പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ഫിലിപ്പ് പി.തോമസ് ഐ.പി.സിയിലെ സീനിയർ ശുശ്രൂഷകരിലൊരാളാണ്. ദൈവസഭയെ വിഷലിപ്തപമാക്കിക്കൊണ്ടിരിക്കുന്ന  ദുരുപദേശങ്ങൾക്കും ദുഷ്പ്രവണതകൾക്കമെതിരെ ശക്തമായ താക്കീതു നല്കുന്ന ഗ്രന്ഥമാണിതെന്ന് ജൂറിയംഗങ്ങൾ വിലയിരുത്തി.      
ഹാലേലുയ്യായിൽ പ്രസിദ്ധീകരിച്ച ‘കൃപ ലഭിച്ച മറിയ’ എന്ന ലേഖനത്തിനാണ് ഡോ.വിൽസൻ വർക്കിക്ക്   അവാർഡ് നേടിക്കൊടുത്തത്. നിലമ്പൂർ സ്വദേശിയായ അദ്ദേഹം മികച്ച പ്രഭാഷകനും വേദാധ്യാപകനുമാണ്. ന്യു യോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയിൽ സീനിയർ ശുശ്രൂഷകനായിരിക്കുന്നു.  സെക്കുലർ ബിരുദത്തിനു ശേഷം സെറാമ്പൂറിൽ നിന്നും BD, Mth. എന്നീ ബിരുദങ്ങൾ നേടി. ജർമ്മിനിയിലെ Regensburg – ൽ നിന്നും ഡോക്ടറേറ്റു കരസ്ഥമാക്കി. മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളിൽ ഒട്ടേറെ ലേഖനങ്ങളും പ0നങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. ഭാര്യ: ജീന. മക്കൾ: അഗ്നസ്, ആഷ്ലി
റിവൈവ് മാസികയിൽ പ്രസിദ്ധീകരിച്ച ‘Church life edification of Christians’ എന്ന പഠനാർഹമായ ലേഖനമാണ് ഡോ.ഷൈബു ഏബ്രഹാമിനു അവർഡ് നേടികൊടുത്തത്. ഇന്ത്യാ ബൈബിൾ സെമിനാരിയിലെ അദ്ധ്യാപകനായ ഡോ.ഷൈബുവിന്റെ ലേഖനങ്ങളും പ0നങ്ങളും ശ്രദ്ധേയമാണ്.പൂനെ യുബിഎസിൽ നിന്നും BD യും ചെന്നൈ Gurukal Lutheran Theological seminaryനിന്നും Mth. ഉം നേടിയിട്ടുണ്ട്. ‘പെന്തെക്കോസ്തൽ തിയോളജി’ എന്ന വിഷയത്തിൽ Birmingham (UK) യുണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. ഈടുറ്റ 5 പുസ്തകങ്ങളുടെ രചയിതാവായ ഡോ.ഷൈബു ഏബ്രഹാം പ്രമുഖമായ ഇംഗ്ലീഷ് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനാണ്.  ഭാര്യ: ഷീന
 സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാലി മോനായി ഇംഗ്ലീഷിലും മലയാളത്തിലുമായി 11 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഉത്തമ സ്ത്രീ വനിതാ മാസികയിൽ പ്രസിദ്ധീകരിച്ച മേരി റീഡ് ഭാരതത്തിലെ കുഷ്ഠരോഗികളുടെ മിഷനറി എന്ന ലേഖനമാണ് അവാർഡിന് പരിഗണിച്ചത്. എം. ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സിയും കേരളാ പ്രസ് അക്കാഡമിയിൽ നിന്ന് ജേർണലിസത്തിൽ പി.ജി ഡിപ്ളോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിലും വിവിധ പബ്ളിഷിംഗ് സ്ഥാപനങ്ങളിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. റീമാ പബ്ളിഷേഴ്സിന്റെ ചീഫ് എഡിറ്റർ, ഉത്തമ സ്ത്രീ മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മാധ്യമ പ്രവർത്തകൻ പാസ്റ്റർ സി.പി.മോനായിയാണ് ഭർത്താവ്. 
തിരുവനന്തപുരം സ്വദേശിയായ ഏഴ് വയസ്സുള്ള അനന്ദു എന്ന ബാലകന്റെ നൊമ്പരിപ്പിക്കുന്ന ജീവിതാവസ്ഥ പ്രേക്ഷകരിൽ എത്തിച്ച ന്യൂസ് സ്റ്റോറിയാണ് പവർ വിഷൻ ടി.വിയ്ക്ക് അവാർഡിനർഹമായത്. ആഗോള സുവിശേഷണത്തിൽ ഒന്നര പതിറ്റാണ്ടുകാല മായി പ്രവർത്തിക്കുന്ന പവർ വിഷൻ ടി.വി ഒട്ടേറെ വ്യത്യസ്ത പരിപാടികൾ സംപ്രേഷണം ചെയ്തു വരുന്നു. സുവിശേഷ മുന്നേറ്റത്തിനും വ്യാപനത്തിനും പവർ വിഷൻ ടി.വിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
ജൂറി ശുപാർശ ചെയ്ത അവാർഡിനർഹമായ കൃതികൾ ഡിസം.30 ന് തിരുവല്ലയിൽ കൂടിയ അവൈലബിൾ കമ്മിറ്റി വിലയിരുത്തി. ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ വൈസ് പ്രസിഡണ്ട് പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട് എന്നിവർ സന്നിഹിതരായിരുന്നു.
 കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് ജനുവരി 17 ന് ഉച്ചകഴിഞ്ഞ് 2.30 ന്നടക്കുന്ന ഐ.പി.സി മീഡിയ ഗ്ലോബൽ  മീറ്റിനോടനുബന്ധിച്ച്  അവാർഡുകൾ വിതരണം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...