പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാസ്റ്റർ ഷാജി ആലുവിളയെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

0 3,066

ഹരിപ്പാട്: പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്റർ സഭാ ശുശ്രൂഷകനും ക്രിസ്തീയ സാഹിത്യ രചയിതാവും, ശാലോം ധ്വനി സഹത്യ പുരസ്കാര ജേതാവുമായ പാസ്റ്റർ ഷാജി ആലുവിളയെയും കുടുംബത്തയും ശ്രീ. രമേശ് ചെന്നിത്തല സന്ദർശിച്ചു അഭിനന്ദങ്ങൾ അറിയിച്ചു. പള്ളിപ്പാട് ഏ. ജി. വർഷിപ്പ് സെന്ററിൽ വച്ചു പാസ്റ്റർ ആലുവിളയ്ക്ക് 8 നു നടക്കുന്ന അനുമോദന സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 6 രാവിലെ ജില്ലാ ഡി.സി.സി. പ്രവർത്തകർക്കൊപ്പം ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ സന്ദർശനം.
ശാലോം ധ്വനിയുടെയും, മാറ്റ് ക്രൈസ്തവ പത്രങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചു മനസിലാക്കി. ചില മാസങ്ങൾക്കു മുൻപ് ഹരിപ്പാട്‌ ബസ്റ്റോപ്പിൽ വെച്ചു രണ്ടുപേർ ഒരു പാസ്റ്ററെ മർദ്ധിച്ച വാർത്ത ഓൺലൈൻ മീഡിയകൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത പി.സി. ഐ. ആണ് അദ്ദേഹത്തെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടന്ന നിയമസഭാ സമ്മേളനത്തിൽ ആ വാർത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധിയിൽ പെടുത്തി തുടർ നടപടി ചെയ്യുപ്പിക്കുവാൻ ഇടയായി. ശാലോം ധ്വനിയുടെ പ്രവർത്തനത്തെയും ശ്രീ. രമേശ് ചെന്നിത്തല അഭിനന്ദിച്ചു. ഒപ്പം അസംബ്ലീസ് ഓഫ് ഗോഡ് സഭയുമായുള്ള അടുപ്പവും ബന്ധവും താൻ അനുസ്മരിച്ചു. ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവൽ സാറുമായുള്ള സ്നേഹബന്ധത്തെപ്പറ്റിയും, ടി. ജെ. സാമുവേൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ നല്ലൊരു നേതാവണന്നും പ്രസ്ഥാനത്തിനു താൻ ചെയ്യുന്ന സേവനം വിലപ്പെട്ടതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. സഭാനേതാക്കന്മാരുമായുള്ള സ്നേഹ ബന്ധം തനിക്ക് വിലയേറിയതെന്നും ഓർമ്മിപ്പിച്ചു.
നാൽപ്പത്തിയഞ്ചു മിനിറ്റോളം ഷാജി ആലുവിളക്കൊപ്പം സമയം ചിലവിട്ട പ്രതിപക്ഷ നേതാവും പ്രവർത്തകരും പ്രാർത്ഥിക്കുവാൻ താൽപ്പര്യം കാണിക്കുകയും പാസ്റ്റർ ഷാജി ആലുവിള അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ്. എം. ലിജു, ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ ശ്രീ. പി. ബാബു രാജ്, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുറുപ്പ്, എന്നിവർക്കൊപ്പം മറ്റ്‌ പ്രാദേശിക പ്രവർത്തകരും പിൻഗമിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...