എ.ജി.എം.ഡി.സി സൺഡേ സ്‌കൂൾ ഒരുക്കുന്ന “അധ്യാപക വിദ്യാർത്ഥി സെമിനാർ” ഓഗസ്റ്റ് 28ന്

0 1,001

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ” അധ്യാപക വിദ്യാർത്ഥി സെമിനാർ ” ഓഗസ്റ്റ് മാസം 28ആം തീയതി, തിരുവനന്തപുരം കൊണ്ണിയൂർ ഹെബ്രോൻ എ.ജി.ചർച്ചിൽ വെച്ച് പകൽ 10 മുതൽ 3വരെ നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

കർത്താവിൽ പ്രസിദ്ധരായ കർതൃദാസന്മാർ പങ്കെടുക്കുന്ന യോഗത്തിൽ എ.ജി.മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കമ്മിറ്റി മെമ്പർ റവ: എം.എ. ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കുന്ന യോഗത്തിൽ സൺ‌ഡേ സ്‌കൂൾ ഡയറക്ടർ സുനിൽ.പി.വർഗീസ് അധ്യക്ഷത വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

റവ:സജിമോൻ ബേബി, റവ.പി.ടി ഡേവിഡ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ റവ:എ.രാജൻ (എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷറർ) പ്രസംഗിക്കും.

വിശദ വിവരങ്ങൾക്ക്:

ബ്രദർ സുനിൽ.പി.വർഗീസ് (ഡയറക്ടർ) : 9495120127

ബ്രദർ ബാബു ജോയ് (സെക്രട്ടറി) : 9446795067

ബ്രദർ ബിജു ഡാനിയേൽ (ട്രഷറർ) : 9846189451

Advertisement

You might also like
Comments
Loading...