സംസ്ഥാനത്ത് ഇന്ന് മാത്രം 12 മരണം; വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ

0 525

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 12 പേർ മരിച്ചതോട് കൂടി മൊത്തം 41പേർ മഴകെടുതിയിൽ മരണപ്പെട്ടു. മേപ്പാടി പുതുമലയിൽ നിന്നും 50 ഓളം പേരെ കാണാതായി.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വലിയ ഡാമുകൾ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ കല്ലാർകുട്ടി, കക്കയം അടക്കമുള്ള ചെറുകിട ഡാമുകളാണ് തുറന്നിരിക്കുന്നതെന്നും ജലവിഭവമന്ത് കൂട്ടിച്ചേർത്തു. ഭയപ്പെടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും സർക്കാർ സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!