ചങ്ങനാശ്ശേരി റെയിൽവേ ട്രാക്കിൽ വൈദികൻ മരിച്ച നിലയിൽ

0 1,319

ചങ്ങനാശ്ശേരി: വൈദികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയും അംബികാപുർ രൂപത അംഗമായ ഫാ. മുകേഷ് തിർക്കിയെ (36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ശനി) പുലർച്ചെ തുരുത്തികാടിനടുത്തുള്ള റെയിൽവേ ട്രാക്കിലാണ്‌ ജഡം കണ്ടത്. കഴിഞ്ഞ ചില വർഷങ്ങളായി, പ്രിയ വൈദികൻ ചങ്ങനാശ്ശേരി തുരുത്തിയുള്ള കുടുംബ വേദപഠന കേന്ദ്രത്തിൽ വിദ്യാർത്ഥി ആയിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴു മുതൽ ഫാ. മുകേഷിനെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട സ്ഥാപനാധികാരികൾ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഒടുവിൽ ചങ്ങനാശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയത്. ഇൻക്വസ്‌റ്റ് നടത്തിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

You might also like
Comments
Loading...