പാസ്റ്റർ. ആനന്ദ് ബാലചന്ദ്രൻ നിത്യതയിൽ 

0 978

അറ്റ്ലാന്റ : അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗം ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ആനന്ദ് ബാലചന്ദ്രൻ (40) നവംബർ 3 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലും, വിശ്രമത്തിലും ആയിരുന്നു. ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ സതീഷ് കുമാറിന്റെ ഭാര്യാ സഹോദരൻ ആണു പരേതൻ. സംസ്കാരം പിന്നീട്.

ഭാര്യ: ബീന. ദമ്പതികൾക്ക് ജോഷ്വ, ജോർഡൻ എന്ന രണ്ട് ആണ്മക്കൾ ഉണ്ട്.

2010 മാർച്ചിൽ തലച്ചോറിൽ ഉണ്ടായ അർബുദബാധയെ തുടർന്ന് ശസ്ത്രക്രിയയ്ക്കും, കീമോതെറാപ്പിയ്ക്കും ശേഷം നവംബർ 2010-ൽ രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ പ്രാപിച്ചിരുന്നു. 2017 നവംബറിൽ ഇതേ രോഗലക്ഷണങ്ങൾ കണ്ടുപിടിക്കുകയും വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഭാരതത്തിൽ ആയിരുന്നപ്പോൾ ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പിന്റെ ബാംഗ്ലൂർ സ്റ്റാഫ് വർക്കറായും, ഫാദേഴ്സ് മിഷൻ ചർച്ചിന്റെ ശുശ്രുഷകനായും സേവനം ചെയ്തിരുന്നു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഇദ്ദേഹം 2015-ൽ അമേരിക്കയിലേക്ക് കുടിയേറിപാർത്ത ശേഷം അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡിന്റ് യുവജന വിഭാഗം ശുശ്രൂഷകനായി തുടരുകയായിരുന്നു.

 

Advertisement

You might also like
Comments
Loading...
error: Content is protected !!