അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ കൺവൻഷൻ നവംബർ 16 മുതൽ.

0 430

അടൂർ : ഏ. ജി. അടൂർ സെക്ഷൻ കൺവൻഷൻ 2023 നവംബർ 16,17,18 ( വ്യാഴം, വെള്ളി, ശനി ) എന്നി ദിവസങ്ങളിൽ തൂവയൂർ ബഥേൽ ഏ. ജി. സഭയിൽ വെച്ച് നടത്തപ്പെടും.
16 ന് വൈകുന്നേരം 6:30 ന് സെക്ഷൻ പ്രസ്ബിറ്റർ റവ. ഷാബു ജോൺ ഉത്ഘാടനം ചെയ്യും. ഏ. ജി. മലയാളം ഡിസ്ട്രിക്ട് സുപ്രണ്ട് റവ. റ്റി. ജെ. സാമൂവൽ, റവ. ഷാജി യോഹന്നാൻ (പത്തനാപുരം ), റവ.പി. സി. ചെറിയാൻ (റാന്നി ) എന്നിവർ ദൈവ വചനം ശുശ്രുഷിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ ആയിരിക്കും യോഗങ്ങൾ നടത്തപ്പെടുന്നത്.
17 ന് രാവിലെ 9:30 മുതൽ 12:30 വരെ പവർ കോൺഫറൻസ് ഉണ്ടായിരിക്കും.
ഇവാ. സുനിൽ സോളമൻ നയിക്കുന്ന ഡിവൈൻ ഹാർപ് ഗാനശുശ്രുഷ നിർവഹിക്കും.

തൂവയൂർ ബേഥെൽ ഏ. ജി. സഭയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രസ്തുത ആത്മിക സംഗമത്തിന്റെ അനുഗ്രഹീത നടത്തിപ്പിനായി സെക്ഷൻ സെക്രട്ടറി പാസ്റ്റർ പി. വി. വർഗീസ്, ട്രഷറാർ പാസ്റ്റർ ഷാജി എസ്, കമ്മറ്റി അംഗങ്ങൾ ആയ ബ്രദർ പി. ഡി. ജോണിക്കുട്ടി, ബ്രദർ ബേബി ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ പാസ്റ്റർമാരായ അജീഷ് എം., ഫിലിപ്പ് എം. ഏബ്രഹാം, ഷാജി ജോൺ സന്തോഷ്‌ ജി. എന്നിവർ നയിക്കുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു..

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...