ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ നടപടി തികച്ചും അഭിനന്ദനാർഹം : പി.വൈ.സി

0 384

തിരുവല്ല: ദീർഘ വർഷങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമവകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ ഇതര മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ/ജൈന/സിഖ്‌ വിഭാഗങ്ങൾക്കു അർഹമായ യാതൊരു ആനുകൂല്യങ്ങളും സർക്കാർ തലത്തിൽ ലഭിച്ചിരുന്നില്ല. ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടിയ ഉടൻതന്നെ നിരവധി ക്രൈസ്തവ സംഘടനകൾക്കൊപ്പം P.Y.C യും ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രിസ്തീയ വിഭാഗത്തിലുള്ള ഒരു പ്രതിനിധിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു ഇ-മെയിൽ സന്ദേശം അയക്കുകയും ബന്ധപ്പെട്ടവരെ ഫോണിൽ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.

തൽഫലമായി ന്യൂനപക്ഷ വകുപ്പ്‌ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്ത ധീരമായ നിലപാടിനെ അഭിനന്ദിച്ചു കൊണ്ടു P.Y.C ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കലിൻ്റെ അധ്യക്ഷതയിൽ P.Y.C ജനറൽ കൗൺസിലും കേരള സ്റ്റേറ്റ് കൗൺസിലും സംയുക്തമായി നടത്തിയ ഓൺലൈൻ യോഗത്തിൽ P.Y.C ജനറൽ സെക്രട്ടറി പാ. റോയ്സൺ ജോണി പ്രധാന പ്രമേയം അവതരിപ്പിച്ചു. അതോടൊപ്പം ഉടൻ നിയമിക്കപ്പെടുന്ന വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും പെന്തെകോസ്ത് സഭാംഗങ്ങൾക്കു അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നു P.Y.C സ്റ്റേറ്റ് പ്രസിഡൻ്റ് ജിനു വർഗ്ഗീസ് പത്തനാപുരം ആവശ്യപ്പെട്ടു. ന്യൂനപക്ഷ സംവരണ വിഷയത്തിൽ സർക്കാറിൻ്റെ മുൻനിലപാട് (80:20) തിരുത്തേണമെന്നും, ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവർക്ക് നൽകേണമെന്നും സർക്കാറിനോട് ആവശ്യപ്പെടേണമെന്നു P.Y.C സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല അഭിപ്രായപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ ഒരംഗമായി പെന്തെകോസ്ത് പ്രതിനിധിയെ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതിലേക്ക് വേണ്ടുന്ന നടപടികൾ സ്വീകരിക്കേണമെന്നു P.Y.C മലബാർ സോൺ പ്രസിഡൻ്റ് പാസ്റ്റർ സിജു സ്കറിയ ആവശ്യപ്പെട്ടു.

ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ മുൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ്റെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് അതിലെ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ ഉത്സാഹിക്കണമെന്നു P.Y.C കോസ്റ്റൽ സോൺ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് ഉമ്മൻ ഉപപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻ പ്രസിഡൻ്റായ പാ. ലിജോ ജോസഫിനും P.Y.C യുടെ വിവിധ സദുദ്യമങ്ങളിൽ ഭാഗഭാക്കായ എല്ലാ P.Y.C ചുമതലക്കാർക്കുമുള്ള നന്ദി പ്രമേയം പ്രിജോ ഏബ്രഹാം കാച്ചാണത്ത് അവതരിപ്പിച്ചു.
P.Y.C മുൻ പ്രസിഡൻ്റ് പാ. ലിജോ കെ. ജോസഫ്, മുൻ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ എന്നിവരെ കൂടാതെ ജനറൽ-സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജിൻസി സാം, ഫേബ മനോജ്, പാ. പ്രിൻസ് ജോസഫ്, പാ. ബ്ലസ്സൻ ജോർജ്ജ്, പാ. രാജീവ് ജോൺ പൂഴനാട്, പാ. റെണാൾഡ് K. സണ്ണി, ഫിന്നി മല്ലപ്പള്ളി, P.Y.C ജനറൽ ട്രഷറർ പാ. ഫിലിപ്പ് ഏബ്രഹാം, ജനറൽ കോർഡിനേറ്റർ പാ. ഷൈജു തോമസ് ഞാറക്കൽ, P.Y.C ജനറൽ കൗൺസിൽ ജോയ്ൻ്റ് സെക്രട്ടറി പാ. തേജസ്സ് ജേക്കബ്ബ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...