എ ജി മലയാളം ഡിസ്ട്രിക്റ്റ് സി എ വാർഷിക സമ്മേളനം

ജോ ഐസക്ക് കുളങ്ങര

0 927

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗണ്സിൽ യുവജന പ്രസ്ഥാനമായ Christ Ambassadors ന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം 2018 ജനുവരി 27 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ
A.G കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടും. സമ്മേളനം C.A പ്രസിഡന്റ് റോയ്‌സൻ ജോണിയുടെ അധ്യക്ഷതയിൽ റവ. ടി.ജെ. സാമുവൽ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ ഷിജു വർഗ്ഗീസ് സ്വാഗതവും ബ്രദർ ജിനു വർഗ്ഗീസ് കൃതഞ്ജതയും രേഖപ്പെടുത്തും. പാസ്റ്റർ സെബാസ്റ്റൻ റിപ്പോർട്ട് അവതരിപ്പിക്കും.

പാസ്റ്റർ അരുൺകുമാർ, പാസ്റ്റർ ഷിബു വി.ജെ., അജേഷ് ബേബി എന്നിവർ ഈ സമ്മേളനത്തിൽ  പ്രസംഗിക്കും.

Download ShalomBeats Radio 

Android App  | IOS App 

മേഖല, ഡിസ്ട്രിക്ട് താലന്ത് പരിശോധനകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള ട്രോഫികളും, മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള കാഷ് പ്രൈസും, മെമൊന്റൊയും തദവസരത്തിൽ വിതരണം ചെയ്യും.

SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡും ഇതോടനുബന്ധിച്ചു നൽകുന്നതാണ്.

സഭാ എക്സിക്യൂട്ടീവുകളായ റവ. PS ഫിലിപ്പ്, റവ. തോമസ് ഫിലിപ്പ്, റവ.A രാജൻ, റവ.MA ഫിലിപ്പ് എന്നിവരും മേഖല ഡയറക്ടർമാരായ റവ. TV പൗലോസ്, റവ. KY വിൽഫ്രഡ് രാജ്, റവ. P ബേബി എന്നിവരും സൺഡേ സ്കൂൾ ഡയറക്ടർ സുനിൽ P വർഗ്ഗീസും  പ്രസംഗിക്കും.

സെക്ഷൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ചുമതലക്കാരും നിരവധി  സി.എ. അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുക്കും.

Advertisement

You might also like
Comments
Loading...