എ ജി മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ വാർഷിക സമ്മേളനം

0 943

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ വാർഷിക സമ്മേളനം 2018 ജനുവരി 27 ശനിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചക്ക് 12:30 വരെ പുനലൂർ A.G കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടും.

സൺഡേ സ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ P വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സഭാ സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുവൈത്ത് ഫസ്റ്റ് AG ശുശ്രൂഷകൻ റവ. പ്രഭാ T. തങ്കച്ചൻ മുഖ്യ സന്ദേശം നൽകും.

മുൻ സൺഡേ സ്കൂൾ ഡയറക്ടേഴ്സ്
1. ബ്രദർ. വൈ ശാമുവേൽ കുട്ടി
2. ബ്രദർ. ജെ ശാമുവേൽ
3. ബ്രദർ. ജി ജോർജ്ജ്
4. ബ്രദർ. പി സി തോമസ്
5. ബ്രദർ . പി. ശീലാസ്കുട്ടി
6. ബ്രദർ. ഷിജു ജോൺ ശാമുവേൽ എന്നിവർ സൺഡേ സ്കൂളിന് നൽകിയ നല്ല സേവനങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകി മാനിക്കും

സൺഡേ സ്കൂൾ ഡിസ്ട്രിക്ട് താലന്ത് പരിശോധനയിൽ വിജയിച്ചവർക്കുുള്ള ട്രോഫികളും വാർഷിക പരീക്ഷയിൽ റാങ്ക് ജേതാക്കൾക്കുള്ള മെമൊന്റൊകളും ഈ യോഗത്തിൽ വിതരണം ചെയ്യുന്നതാണ്.

SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മെഡലുകളും ഇതോടനുബഡിച്ചു നൽകുന്നതാണ്. സൺഡേ സ്കൂൾ വിദ്യാർത്ഥികളെ കൂടാതെ കടയ്ക്കൽ AG പബ്ലിക് സ്കൂളിലെ വിദ്യാർഥികളവതരിപ്പിക്കുന്ന പരിപാടികളും ഈ സമ്മേളത്തിന്റെ പ്രത്യേകതയായിരിക്കും. ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഖജാൻജി ബ്രദർ ബിജു ഡാനിയൽ സ്വാഗതവും സെക്രട്ടറി ബ്രദർ ബാബുജോയ് കൃതഞ്ജതയും പ്രകാശിപ്പിക്കും.

സഭാ എക്സിക്യൂട്ടീവ് അംഗങ്ങൾ , ഡയറക്ടേഴ്സ്, ,പുത്രിക സംഘടന ഭാരവാഹികൾ ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്‌.

സെക്ഷൻ കൺവീനർമാരും അധ്യാപകരും വിദ്യാർത്ഥികളും മാതാ പിതാക്കളും ഉൾപ്പെടെ 2000 ൽ അതികം പേർ ഈ യോഗത്തിൽ പങ്കെടുക്കും.

Advertisement

You might also like
Comments
Loading...