ഐ.പി.സി മലബാർ മിഷൻ ബോർഡ്: ജാഗരണ പ്രാർത്ഥന ഒക്ടോ. 26ന്

0 543

പെരിന്തൽമണ്ണ: ഐ.പി.സി കേരള സ്റ്റേറ്റ് മലബാർ മിഷൻ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ‘ജാഗരണ പ്രാർത്ഥന’ നടത്തുന്നു. ഒക്ടോബർ 26 തിങ്കളാഴ്ച്ച വൈകിട്ട് 7.30 മുതൽ 9 വരെയാണ് പ്രാർത്ഥന നടക്കുന്നത്. കോവിഡ്-19 സാഹചര്യത്തിൽ മലബാർ മേഖലയിലെ ദൈവദാസന്മാർക്കും വിശ്വാസികൾക്കും വേണ്ടി പ്രത്യേകാൽ പ്രാർത്ഥിക്കുക എന്നതാണ് ഉദ്ദേശം.
മലബാറിലെ സെൻ്റർ പാസ്റ്റർമാരും, ഇവിടെ നിന്നുള്ള ജനറൽ – സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും മീറ്റിംഗിൽ പങ്കെടുക്കും.

പാസ്റ്റർ ബാബു എബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ ഐ.പി.സി സംസ്ഥാന വൈസ്പ്രസിഡൻ്റ് പാസ്റ്റർ സി.സി എബ്രഹാം, പാസ്റ്റർ എം.വി മത്തായി എന്നിവർ പ്രസംഗിക്കും. മലബാർ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ ബിജോയ് കുര്യാക്കോസും, മിഷൻ ബോർഡ് ഭാരവാഹികളും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...