സുവിശേഷകൻ ചന്ദൻഗിരി ഇമ്പങ്ങളുടെ പറുദീസയിൽ

0 1,501

ബെംഗളൂരു : സുവിശേഷകൻ ചന്ദൻഗിരി ഇന്ന് വൈകുന്നേരം 6ന് നിത്യതയിൽ ചേർക്കപ്പെട്ടു. 2001 ൻ ജിഏഫ്എ സെമിനാരിയിൽ നിന്നും വേദ പഠനം പൂർത്തിയാക്കി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ചന്ദ്രൻ ചില വർഷങ്ങൾ ഹിമാചൽ പ്രദേശിൽ പ്രവർത്തിച്ചിരുന്നു തുടർന്ന് കഴിഞ്ഞ ചില നാളുകളായി ബാംഗ്ലൂരിൽ കുട്ടികളുടെ ഇടയിലെ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ച വരുമ്പോഴാണ് ചില ദിവസങ്ങൾക്ക് മുമ്പ് കാൻസർ രോഗിയാണെന്ന് ഡോക്ടർമാർ വിധിയെഴുതിയത് എന്നാൽ കഴിഞ്ഞദിവസം ബാംഗ്ലൂർ ബാപ്പിസ്റ്റ് ഹോസ്പിറ്റലിൽ നിന്നും രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മടക്കി അയയ്ക്കുകയായിരുന്നു. ആത്മാർത്ഥതയും സമർപ്പണവും ഉള്ള ഒരു സുവിശേഷകനാണ് നഷ്ടമാകുന്നത് തന്റെ സുഹൃത്തുക്കൾ പലരും അവസാനനിമിഷങ്ങളിൽ ഭവനത്തിൽ ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം ബാംഗ്ലൂർ ഹെന്നൂർ ബിഡിഎ കോംപ്ലക്സിന് സമീപമുള്ള സിറ്റി ഹാർവസ്റ്റ് ചർച്ചിൽ മൃതദേഹം ദർശനത്തിന് വയ്ക്കും.. തുടർന്ന് നാളെ രാവിലെ 9 30 ന് ശവസംസ്കാര ശുശ്രൂഷ ആരംഭിച്ച് 1മണിക്ക് ഹൊസൂർ റോഡ് സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ പ്രസന്ന. ദുഃഖത്തിലായിരിക്കുന്ന കുടുംബത്ത് ഓർത്തു പരാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...