അടിയന്തരമായ പ്രാർത്ഥനയ്ക്ക് .

0 951

അബുദാബി ഐപിസി സഭാംഗമായ ബ്രദർ ജോയൽ താൻ ജോലിയിൽ ആയിരിക്കുമ്പോൾ തീവ്രമായ ലേസർ രശ്മികൾ കണ്ണുകളിൽ പതിക്കുകയും വലതു
കണ്ണിന് കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുകയും ഇടതു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ട് ആശുപത്രിയിൽ ആയിരിക്കുന്നു, ഡോക്ടർമാരുടെ അഭിപ്രായപ്രകാരം നാളിതുവരെ ലേസർ രശ്മികൾ മൂലമുണ്ടാകുന്ന പൊള്ളലിന് മരുന്നുകളോ ഓപ്പറേഷൻ ചെയ്ത് സുഖം പ്രാപിച്ച അനുഭവങ്ങളോ ഇല്ല എന്നാകുന്നു.
തന്റെ കുടുംബത്തിൽ നിന്നും ഏകനായി വിശ്വാസത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ബ്രദർ ജോയലിന്റെ ജീവിതത്തിൽ സംഭവിച്ച ഈ വലിയ കഷ്ടത്തിൽ നിന്നും പൂർണ്ണമായ ഒരു വിടുതലിനായി എല്ലാ ദൈവജനവും ആത്മാർത്ഥമായി പ്രാപിക്കണമെന്ന് അപേക്ഷിക്കുന്നു. ഏകയായി വിശ്വാസത്തിൽ കടന്നുവന്ന ഹൈന്ദവ പശ്ചാത്തലമുള്ള ഒരു സഹോദരിയുമായി october 20- ാം തീയതി ബ്രദർ ജോയലിന്റെ വിവാഹം നടത്തുവാൻ തീരുമാനിച്ചിരുന്നതാകുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ ദൈവജനവും ബ്രദർ ജോയലിന്റെ വിടുതലിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. ഒരു അത്ഭുതകരമാകുന്ന വിടുതൽ മുന്നിൽ കണ്ടുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുമല്ലോ. ദൈവം അനുഗ്രഹിക്കുമാറാകട്ടെ

Advertisement

You might also like
Comments
Loading...