ഹോസ്പിറ്റൽ മിനിസ്ട്രീസ് കർണാടക റീജിയൺ വാർഷിക സമ്മേളനം 13ന്

0 580

ബെംഗളുരു: ഹോസ്പിറ്റൽ മിനിസ്ടീസ് ഇന്ത്യാ (എച്ച് എം ഐ) കർണാടക റീജിയൺ വാർഷിക സമ്മേളനം ഒക്ടോബർ 13 ന് വൈകിട്ട് 6 മുതൽ 9 വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി മുഖ്യാതിഥി ആയിരിക്കും. എച്ച് എം ഐ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്കുട്ടി, ഇവാ.ജോൺ പി നൈനാൻ ,റവ.ഡോ. ഐസക്ക് സൈമൺ എന്നിവർ വിശിഷ്ഠാതിഥികൾ ആയിരിക്കും. ഹോസ്പിറ്റൽ മിനിസ്ടീസ് ഇന്ത്യാ കർണാടക റീജിയൺ കോ ഓർഡിനേറ്ററായി 25 വർഷമായി പ്രവർത്തിക്കുന്ന പാസ്റ്റർ ജോൺ മാതുവിനെ ചടങ്ങിൽ ആദരിക്കും.

എച്ച് എം ഐ കർണാടക സെക്രട്ടറി പാസ്റ്റർ കെ.വി.ജോസ്, ബ്രദർ .മാത്യൂ സാമുവേൽ (ജോയിന്റ് സെക്രട്ടറി), ബ്രദർ .ജോയ് പാപ്പച്ചൻ (ട്രഷറർ) എന്നിവർ നേതൃത്യം നൽകും

Advertisement

You might also like
Comments
Loading...
error: Content is protected !!