ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നോർത്ത് മലബാർ മേഖല ഉദ്ഘാടനം ചെയ്തു

ഷൈജു തോമസ് ഞാറക്കല്‍

0 894

കണ്ണൂർ: ഒക്ടോബർ 5 ന് കണ്ണൂർ പരിയാരം മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ പാസ്റ്റർ ജോൺസൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ.സി.സി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.
മേഖലാ കോർഡിനേറ്റർ പാസ്റ്റർ പി.വി മാത്യു സ്വാഗതം ആശംസിച്ചു.പാസ്റ്റേഴ്സ് ഡെന്നീസ് വർഗീസ്, വി. റ്റി ഏബ്രഹാം, ഷിജു മത്തായി, സാംകുട്ടി മാത്യു, ക്രിസ്റ്റഫർ റ്റി രാജു, പാപ്പച്ചൻ ഒഴുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു
പാസ്റ്റർ ജോൺസൻ ജോർജ്ജ് അങ്കമാലി (ഡയറക്ടർ) പാസ്റ്റർ പി.വി മാത്യു (കോർഡിനേറ്റർ) ബ്രദർ എം.എം ഏബ്രഹാം (ട്രഷറർ) പാസ്റ്റേഴ്സ് വിറ്റി ഏബ്രഹാം ,ജയ്സൻ തോമസ്, ബിനു കെ ചെറിയാൻ ,സി.ഐ തോമസ് ,കെ വി മാത്യു ,കുര്യൻ ഈപ്പൻ ,ബിജു തോമസ് ,ജോബി ഇ റ്റി ,അജി സി തമ്പി ,ബിനോയ് എം ( കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു. സ്റ്റേറ്റ് ഓവർസിയർ ഭാരവാകളെ പ്രാർത്ഥിച്ച് നിയോഗിച്ചു.
കാസർഗോഡ്, കണ്ണൂർ ,കോഴിക്കോട് ,വയനാട് റവന്യു ജില്ലകളാണ് നോർത്ത് മലബാർ മേഖല.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...