ശാലോം ധ്വനി… ഇനി മുതൽ കന്നടയിലും

0 625

ബെംഗളൂരു: ക്രൈസ്തവ കൈരളി വാർത്ത ലോകത്ത്, മലയാളത്തിന് പുറമെ ഹിന്ദിയിലും, ഇപ്പോൾ കന്നടയിലും പ്രവർത്തിക്കുന്ന ഏക മാധ്യമം എന്ന് സവിശേഷത ഇനി മുതൽ ശാലോം ധ്വനിക്ക് മാത്രം സ്വന്തം. ഇതിന് മുഖന്തരം ഒരുക്കിയത് സർവ്വശക്തനായ ദൈവവും പിന്നെ ഞങ്ങളുടെ പ്രിയ വായനക്കാരും. അതെ, ദൈവകൃപയാൽ ശാലോം ധ്വനി മീഡിയയുടെ കർണ്ണാടക ചാപ്റ്റർ ഉദ്ഘാടനവും കന്നട ഓൺലൈൻ പത്രത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും ഒക്ടോബർ 12 തിങ്കളാഴ്ച വളരെയേറെ അനുഗ്രഹീതമായ നിർവ്വഹിക്കപ്പെട്ടു. വൈകുന്നേരം 8.00 മണിക്ക് സൂം ആപ്ലിക്കേഷനിലൂടെ നടന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കർതൃ ദാസീ-ദാസന്മാർ പ്രാർത്ഥനയോടെ പങ്കെടുത്തു.

ബ്ര. പ്രദീപ് പി.(കോർഡിനേറ്റർ, കർണ്ണാടക) നയിച്ച പ്രോഗ്രാം പാ. പ്രിൻസ് ബാബു (ഹാർവെസ്റ്റ് മിനിസ്ട്രി, അയർലൻഡ്) പ്രാർത്ഥിച്ചാരംഭിച്ചു. പാസ്റ്റർ പി.സി. മാത്യുവിന്റെ നേതൃത്വത്തിൽ ശാലോം ബീറ്റ്സ് ബാംഗ്ലൂർ സംഗീത ശുശ്രൂഷ നിർവഹിച്ചു. ബ്ര. ഫിന്നി സാമുവൽ ചാക്കോ സ്വാഗതം ആശംസിച്ച ശേഷം ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവാ. ജോൺ എൽസദായി, ശാലോം മീഡിയയെ പൊതുവിൽ പരിചയപ്പെടുത്തി. തുടർന്ന് ശാലോം ധ്വനി കർണ്ണാടക ചാപ്റ്ററിന്റെ ഉദ്ഘാടനം റവ.റ്റി.ജെ ബെന്നി (അസി. സൂപ്രണ്ട്, സെൻട്രൽ സിസ്ട്രിക്ട് അസംബ്ലീസ് ഓഫ് ഗോഡ്) യും, കന്നട ഓൺലൈൻ പത്രത്തിന്റെ പ്രകാശനം റവ.റ്റി.ഡി.തോമസ് (പ്രസിഡന്റ്, കെ.യു.പി.എഫ്.) ഉം നിർവ്വഹിച്ചു. മാനേജ്മെന്റ് ടീം മെമ്പർ ബ്ര.ബൈജു എ.തോമസ് കർണ്ണാടക ചാപ്റ്റർ ഭാരവാഹികളെ പരിചയപ്പെടുത്തുകയും പാസ്റ്റർ പി.കെ. ജോൺസൺ അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. അനന്തരം പാസ്റ്റർമാരായ ഇ.ജെ. ജോൺസൻ ( ചർച്ച് ഓഫ് ഗോഡ്, കർണ്ണാടക), ജോസ് മാത്യു (ഐ.പി.സി. കർണ്ണാടക), എം.ഐ. ഈപ്പൻ(ശാരോൻ ഫെലോഷിപ്പ്, കർണ്ണാടക), ജോൺസൻ കെ.വി.(ശിലോഹാം മിനിസ്ട്രി), സി.വി. ഉമ്മൻ (ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ്), ഭക്തവൽസലൻ (പെന്തക്കോസ്ത്), ബ്ര. ബിജു മാത്യു(ക്രൈസ്തവ എഴുത്തുപുര), ഡോ. ഏബ്രഹാം മാത്യു (ന്യൂ ലൈഫ് സെമിനാരി) എന്നിവർ ആശംസകൾ അറിയിച്ചു. പാ. സൈമൺ ഏബ്രഹാം (പ്രസിഡന്റ്, കർണ്ണാടക ചാപ്റ്റർ) കൃതജ്ഞത അറിയിച്ചു. പാസ്റ്റർ ജോൺസൺ ടൈറ്റസിന്റെ സമാപനപ്രാർത്ഥനയ്ക്കു ശേഷം റവ. റ്റി.ഡി.തോമസ് ആശീർവ്വാദം പറഞ്ഞു.

ഇത്രത്തോളം, ശാലോം ധ്വനിക്ക് ആവശ്യമായ പ്രാർത്ഥനയും പ്രോത്സാഹനവും നൽകിയ എല്ലാ പ്രിയ വായനക്കാരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു, തുടർന്നും നിങ്ങളുടെ പിന്തുന്ന പ്രതീക്ഷിക്കുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!