അനു ഏബൽ നിത്യതയിൽ ചേർക്കപ്പെട്ടു

0 1,132

കുവൈറ്റ്: ശാരോൻ ചർച്ച് കുവൈറ്റ്‌ സഭാംഗം സിസ്റ്റർ അനു ഏബൽ (34) നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ വച്ച് ഫർവാനിയ ദജീജിലുള്ള ജോലി കഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. കുവൈറ്റ് ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജർ ആയി ഔദ്യോഗിക ജോലി ചെയ്ത് വരികയായിരുന്നു മരണമടഞ്ഞ അനു.
കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ അലക്സ് കുട്ടി കെ. – ജോളികുട്ടി ദമ്പതികളുടെ മകളാണു പരേത. കുവൈറ്റിൽ സ്റ്റാഫ് നേഴ്സ് ആയ അഞ്ജു ബിജു ഏകസഹോദരിയാണു.

കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ കെ. രാജൻ- ഏലിക്കുട്ടി രാജൻ ദമ്പതികളുടെ മകനായ ഏബൽ രാജനാണു ഭർത്താവ്. ദമ്പതികൾക്ക് 9 വയസ്സുള്ള ഹാരോൺ ഏബൽ എന്ന ഒരു മകനുണ്ട്. ഭൗതിക സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിച്ചു ദൈവീക പ്രത്യാശയിൽ നിറക്കട്ടെ

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കന്നു

A Poetic Devotional Journal

You might also like
Comments
Loading...