ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജം: ഏകദിന സമ്മേളനം ഒക്ടോ. 20ന്

0 586

കുമ്പനാട്: ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 (ചൊവ്വ) രാവിലെ 10 നു ഏകദിന സമ്മേളനം നടക്കും. സ്റ്റേറ്റ് സെക്രട്ടറി സൂസൻ എം. ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഉത്‌ഘാടനം, സംസ്ഥാന പ്രസിഡണ്ട് ഏലിയാമ്മ തോമസ് നിർവഹിക്കും. ഡോ. മറിയാമ്മ സ്റ്റീഫൻ ആയിരിക്കും മുഖ്യപ്രഭാഷക. 

സീയോൻ സിംഗേഴ്സ് വെണ്ണിക്കുളം, സംഗീത ശുശ്രൂഷ നയിക്കും. സൂം ആപ്ലിക്കേഷനിലൂടെ നടക്കുന്ന മീറ്റിംഗിൽ സെന്റർ, സോണൽ നേതൃത്വങ്ങൾ ഉൾപ്പെടെ നിരവധി സഹോദരിമാർ പങ്കെടുക്കും.

സൂം ഐഡി: 271 491 5199
പാസ്സ്‌കോഡ്: 959951

Advertisement

You might also like
Comments
Loading...
error: Content is protected !!