ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) സൗദി റീജിയൻ രൂപീകൃതമായി

0 1,357

സൗദി അറേബ്യ: ചർച്ച് ഓഫ് ഗോഡ് സൗദി റീജിയൻ രൂപീകൃതമായി. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നതായിരിക്കും. മാർച്ച് 19 വെള്ളിയാഴ്ച റിയാദിൽ നടത്തപ്പെട്ട പാസ്റ്റേഴ്‌സ് മീറ്റിംഗിൽ സൗദി റീജിയൻ പ്രസിഡന്റായി പാസ്റ്റർ മാത്യു ജോർജ് (റെജി തലവടി) നിയമിതനായി. റിയാദിൽ മുൻപുണ്ടായിരുന്ന ദൈവദാസന്മാരായ അലക്‌സാണ്ടർ വി കെ, സ്റ്റീഫൻ ശാമുവേൽ, പി എം മാത്യു, ജോർജ്കുട്ടി ബേബി, യോഹന്നാൻ കുരുവിള, ഡാനിയേൽ ഈപ്പച്ചൻ (ഓസ്ട്രേലിയ) എന്നിവർ അനുഭവങ്ങൾ പങ്കിടുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. നിലവിൽ റിയാദ്‌ ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന പതിനഞ്ചു ദൈവദാസന്മാരും കുടുംബങ്ങളും മീറ്റിംഗിൽ പങ്കെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

റിയാദ്‌ ഡിസ്ട്രിക്ട് ഭാരവാഹികളായി പാസ്റ്റർമാരായ ഷാജി മാത്യു (ഡിസ്ട്രിക്ട് പാസ്റ്റർ), ബിജുമോൻ മാത്യു (സെക്രട്ടറി), റിജോ അലക്‌സാണ്ടർ (ട്രഷറർ), റെനി ജോൺ, കോശി ജോൺ (കമ്മറ്റി അംഗങ്ങൾ), ഷിബു ചെറിയാൻ (യൂത്ത് ഡയറക്ടർ) എൽഎം ഭാരവാഹികളായി സിസ്റ്റേഴ്സ് സിബി മനോജ് (പ്രസിഡന്റ്), റ്റിജി കോശി (സെക്രട്ടറി), കൊച്ചുമോൾ ഡാനിയേൽ (ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

You might also like
Comments
Loading...