ക്രൈസ്തവ എഴുത്തുകാരൻ ഇവാ. ഇ. ജോൺ കച്ച് (85) നിത്യതയിൽ

0 997

അടൂർ: ക്രൈസ്തവ സാഹിത്യകാരനും സുവിശേഷകനുമായ തുവയൂർ വള്ളിവിള കിഴക്കേതിൽ ബെഥേൽ പുത്തൻവീട്ടിൽ ഇവാ. ഇ. ജോൺ കച്ച് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് രോഗബാധിതനായി പരുമല ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ദീർഘവർഷങ്ങൾ ഗുജറാത്ത് ഗാന്ധിധാം ജെ.എം. ബെക്സി ഷിപ്പിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

എഴുത്തുകാരൻ, സുവിശേഷകൻ, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെ അഡ്വൈസറി, പ്ലാനിംങ് ബോർഡ് മെംബർ, സംസ്ഥാന സൺഡേസ്കൂൾ സമിതി അംഗം, തുവയൂർ സഭാ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ പെന്തക്കോസ്ത് സഭാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിൽ മുഖ്യപങ്ക് വഹിച്ച തുവയൂർ വള്ളിവിള കുടുംബാംഗവും ആദ്യകാല പെന്തക്കോസ്തു പ്രവർത്തകനുമായ ഇടിച്ചാണ്ടി തോമസ്സിൻ്റെ മകനാണ് പരേതൻ.

ഭാര്യ: ഗ്രേസ്സിക്കുട്ടി ജോൺ (സുപ്രസിദ്ധ ഗാനരചയിതാവ്, കോഴഞ്ചേരി കീക്കൊഴൂർ പരേതനായ എം.കെ വർഗ്ഗീസിന്റെ മകളാണ്.
മകൾ: ലിസ ഫ്രാൻസ്
മരുമകൻ: ഗ്രേൻവില്ലേ ഫ്രാൻസ്,
കൊച്ചുമക്കൾ: ഗ്രോറിയ ജോസഫ്,
ലെനിൻ ഫ്രാൻസ്, ലിനറ്റ് ഫ്രാൻസ്.

You might also like
Comments
Loading...