യു എ ഇ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷന് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

0 932

ദുബായ്: ചർച്ച് ഓഫ് ഗോഡ് യുഎഇ ജനറൽ കൺവെൻഷൻ നവംബർ അഞ്ചാം തീയതി മുതൽ പതിനൊന്നാം തീയതി വരെ യുഎഇയിലെ വിവിധ എമിറേറ്റുസുകളിൽ ആയി നടക്കും. അഞ്ചും ആറും തീയതികളിൽ ഷാർജ വർഷിപ്പ് സെന്ററിലും ഏഴാം തീയതി റാസൽഖൈമ ഇൻഡ്യൻ അസോസിയേഷൻ ഹാളിലും, എട്ടിന് ജബൽഅലി ക്രൈസ്റ്റ് ചർച്ചും ദുബായ്, ഒൻപതും പത്തും തീയതികളിൽ അലൈൻ ഒയാസിസ്‌ സെന്റർ , നവംബർ പതിനൊന്നിന് അബുദാബി മുസ്സഫാ എന്നീ സ്ഥലങ്ങളിൽ വെച്ച് നടക്കുന്നതാണ്. യുഎഇ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഓ. മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ മിഷനറിയും, എഡ്യൂക്കേഷൻ ഡയറക്ടർ ഫോർ മെഡിറ്ററേനിയൻ അൻഡ് മിഡിൽ ഈസ്റ്റ് ആയ ഡോ. വാൻസ് മസ്സെഞ്ചിൽ അതിഥിയായി എത്തുന്ന യോഗത്തിൽ
കർത്താവിൽ പ്രശസ്തനായ പാസ്റ്റർ റെജി ശാസ്താംകോട്ട ഈ കൺവെൻഷനിൽ ദൈവ വചനം ശുശ്രൂഷിക്കുന്നു. ചർച്ച ഓഫ് ഗോഡ് നാഷണൽ ക്വയർ സംഗീത ശുശ്രൂഷ നടത്തും. നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശേരി, നാഷണൽ ട്രഷറര്‍ പാസ്റ്റർ സാം അടൂർ, നാഷണൽ ജോയിൻ സെക്രട്ടറി പാസ്റ്റർ ജോൺ മാത്യു നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക:
055 1014147, 055 8702732, 050 55 33 77 901

Advertisement

You might also like
Comments
Loading...