ലോകത്തിലെ ആദ്യ ഡിജിറ്റൽ കോടതിമുറി അബുദാബിയിൽ

0 914

അബുദാബി: ലോകത്തിലെ ആദ്യ ഡിജിറ്റൽ കോടതിമുറി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ഫ്രീസോൺ മേഖലയായ അൽ മരിയ ഐലൻഡിലെ അബുദാബി ഗ്ലോബൽ മാർക്കറ്റിലാണ് സംവിധാനത്തിന് തുടക്കമായിരിക്കുന്നത്.
വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രശ്നങ്ങൾക്ക് വേഗത്തിലും കൃത്യതയോടെയും പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഗലേറിയ മാളടക്കമുള്ള നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഇവിടെ ഉടൻ തന്നെ അൽ മരിയ സെൻട്രൽ ഷോപ്പിങ് മാളും പ്രവർത്തനം തുടങ്ങും. തൊഴിൽ നിയമനം, കടം, വാണിജ്യ തർക്കങ്ങൾ തുടങ്ങി ഇരുപതോളം തരത്തിലുള്ള കേസുകൾക്ക് പരിഹാരം കണ്ടെത്താൻ 2016 മേയ് മുതലുള്ള കോടതിയുടെ പ്രാരംഭ പ്രവർത്തന കാലഘട്ടത്തിൽ സാധിച്ചിട്ടുണ്ട്

Advertisement

You might also like
Comments
Loading...