പി വൈ പി എ യുടെ പ്രവർത്തനോത്ഘാടനം ജൂൺ 23 ന് കൊട്ടാരക്കരയിൽ നടത്തപ്പെടും.

0 1,528

കുമ്പനാട് : അലിഖിത രീതികൾക്ക് സമൂല മാറ്റം വരുത്തി, വേദികളിൽ നിന്നും യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ കേരള സ്റ്റേറ്റ് PYPA യുടെപ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ രൂപരേഖയായി. ഇതിന് മുന്നോടിയായി 2018 – ’21 കാലയളവിലെ സംസ്ഥാന PYPA യുടെ പ്രവർത്തനോത്ഘാടനം, രണ്ട് ദിവസത്തെ പരസ്യയോഗത്തോടും, ഉപവാസ പ്രാർത്ഥനയോടും അനുബന്ധിച്ചു നടത്തപ്പെടുന്ന സമർപ്പണ ശുശ്രുഷയാൽ ജൂൺ 23 ന് കൊട്ടാരക്കരയിൽ നടത്തപ്പെടും.

ജൂൺ 22 ന് വൈകിട്ട് 4 മണിക്ക് പരസ്യയോഗവും തുടർന്ന് വൈകിട്ട് നടക്കുന്ന പൊതുയോഗത്തിൽ പാ. അജി ആന്റണി വചന ശുശ്രുഷ നിർവഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

ജൂൺ 23 ന് രാവിലെ നടക്കുന്ന കാത്തിരിപ്പ് യോഗത്തിൽ പാ. ശരത് പുനലൂർ മുഖ്യ സന്ദേശം നൽകും.

ഉച്ചയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. കേരള തിയോളജിക്കൽ സെമിനാരി, കൊട്ടാരക്കരയിൽ വൈകിട്ട് പാ. വി. പി. ഫിലിപ്പ് വചന ശുശ്രുഷ നടത്തുന്ന സമാപന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് സമർപ്പണ ശുശ്രുഷ നിർവഹിക്കും. സുവി. സാമുവേൽ വിത്സനോടൊപ്പം പി.വൈ.പി.എ കേരള സ്റ്റേറ്റ് ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

‘സുവിശേഷീകരണം, സേവനം, ആത്മീയത’ എന്നിവയ്ക്ക് പ്രാമുഖ്യം, കേരളത്തിലുടനീളം പരസ്യയോഗങ്ങൾ, കുറ്റമറ്റ രീതിയിൽ PYPA അംഗത്വം, സാമൂഹികസേവനങ്ങൾക്ക് ഊന്നൽ, മേഖല, സെന്റർ, ലോക്കൽ തലങ്ങളിൽ PYPA യെ ശക്തിപ്പെടുത്തൽ, എന്നിവയാണ് പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പ്രസിഡന്റായി ഇവാ. അജു അലക്സും, വൈസ്
പ്രസിഡന്റ്മാരായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ , സുവി ബെറിൽ ബി തോമസ്‌ , സെക്രട്ടറിയായി ഇവാ. ഷിബിൻ സാമുവേലും,
ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഷിബു എൽദോസ് , ബ്രദർ സന്തോഷ് എം പീറ്റർ
ട്രഷററായി വെസ്‌ലി പി .എബ്രഹാമും, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ്‌ ജോർജ് എന്നിവർ അടങ്ങുന്ന എട്ട് അംഗ ഭരണ സമിതി മെയ്23 നാണ് ചുമതലയേറ്റത്.

You might also like
Comments
Loading...