എം ടി.യുടെ നൈനിറ്റാൾ താഴ്‌വരയും യെഹെസ്‌കിയേലിന്റെ അസ്ഥി താഴ്‌വരയും | റവ . ഡോ . മാത്യു വർഗീസ്

0 1,368

എം .ടി വാസുദേവൻ നായരുടെ മഞ്ഞ് എന്ന നോവലിന്റെ പശ്ചാത്തലം നൈനിറ്റാൾ താഴ്‌വര ആണ് . വിമല എന്ന അദ്ധ്യാപിക സുധീർ മിശ്രയ്‌ക്കുവേണ്ടി കാത്തിരിക്കുന്നതും ,ബുദ്‌ തന്റെ കാണാത്ത അപ്പനെ കാത്തിരിക്കുനതും ,താഴ്‌വര വേനലും ശീതവും കാത്തിരിക്കുന്നത്തുമൊക്കയാണ് ഇതിവൃത്തം . കാത്തിരിപ് എന്ന ഭാവം മനോഹരമായി വിവരിക്കുന്ന ഈ നോവലിൽ കാത്തിരിപുകൾക്ക് അറുതി വരുന്നില്ലെങ്കിലും ഹൃദ്യമായ ഒരു സാഹിത്യസൃഷ്ടിയാണ് .
പ്രവാസത്തിൽ കഴിഞ്ഞുകൂടിയ ഒരു സമൂഹത്തിന്റെ നിരാശയുടെ ,തകർച്ചയുടെ പരിതാപകരമായ അവസ്‌ഥ വിവരിക്കുന്ന താഴ്‌വരയാണ് അസ്ഥി താഴ്‌വര. ബൈബിളിലെ ദീർഘ ദർശിയായ യെഹെസ്‌കേലിയേലിന്റെ മുപ്പത്തിയേഴാം അധ്യായം കാവ്യല്മകമായ ദൃശ്യാവിഷ്കാരമാണ് . ഭീതി ജനിപ്പിക്കുന്ന താഴ്‌വരയിലെ ദൃശ്യ പശ്ചാത്തലം പ്രതീക്ഷ നഷ്ടപെട്ട ഒരു സമൂഹത്തിന്റെ വിവരണമാണ് .താഴ്‌വര മുഴുവൻ ഛിന്നഭിന്നമായ അസ്ഥികൾകൊണ്ട് നിറഞ്ഞിരിക്കുന്നു .യുദ്ധത്തിൽ പട്ടുപോയവരുടെ അസ്‌ഥികൂട്ടമാണത് .മറവു ചെയാൻ കഴിയാത്ത ശവക്കൂനകൾക്കിടയിലൂടെ നടക്കുന്ന യെഹെസ്‌കിലിന്റെ നെഞ്ചിടിക്കുന്ന അനുഭവങ്ങൾ . ഭീതിയും ,മൂകതയും ,ഏകാന്തതയും നിഴലിച്ചു നിൽക്കുന്ന താഴ്‌വരയിൽ എഴുത്തുകാരന്റെ കാത്തിരിപ്പിനെ പുതിയ ദിശാബോധം നൽകുന്നു . മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ചരിത്രം തിരുത്തുന്ന ഒരു ജനതയുടെ പോരാട്ടത്തിന്റെ ഹൃദ്യമായ ആവിഷ്കാരം . കാത്തിരുപ്പ് എന്ന ഭാവത്തിനെ ചിറകു നൽകുന്ന മനോഹരമായ അവതരണം വായനക്കാർക്ക് ചൈതന്യവും ദിശാബോധവും നൽകുന്നു

You might also like
Comments
Loading...