ബി. എസ് . സി നഴ്സിങ്ങിൽ റാങ്കിന്റെ തിളക്കത്തിൽ പാസ്റ്റർ കെ.എം സാബു വിന്റെ മകൾ ആശാ സാബു

0 3,783

കട്ടപ്പന : അസംബ്ലീസ് ഓഫ് ഗോഡ് കട്ടപ്പന പ്രസ്ബിറ്ററും നാലുമുക്ക് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശിശ്രൂഷകനുമായ പാസ്റ്റർ കെ.എം സാബു വിന്റെയും ലീന സാബുവിന്റേയും മകൾ ആശാ സാബു കേരളാ യൂണിവേഴ്സിറ്റി ബി. എസ് . സി നേഴ്സിംഗ് ൽ മൂന്നാം റാങ്ക് കരസ്തമാക്കി. മുത്തൂറ്റ് നേഴ്സിംഗ് കോളജിലാണ് നാല് വർഷത്തെയും അക്കാഡമിക്ക് ടോപ്പറായി പഠനം പൂർത്തിയാക്കിയത്. ചിറ്റാർ കോളാകോട്ട് കുടുംബാംഗമാണ്.

തന്റെ മാതാവ് ലീന സാബു 2017 ഫെബ്രുവരി 15ന് കോതമംഗലം അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ആയിരിക്കുമ്പോൾ നിത്യതയിൽ ചേർക്കപ്പെട്ടു. തന്റെ പഠന കാലത്ത് വളരെ മാനസിക പിരിമുറുക്കത്തിലും ഉന്നത വിജയം നേടുവാൻ സാധിച്ചു.

മൂന്ന് സഹോദരങ്ങളിൽ മൂത്ത മകളാണ് ആശാ സാബു, രണ്ടാമത്ത് മകൾ മുത്തൂറ്റ് ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അക്സ സാബു, ഇളയ മകൾ എയ്ഞ്ചൽ സാബു + വൺ വിദ്യാർത്ഥിനിയാണ്

Advertisement

You might also like
Comments
Loading...