ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ – അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4,5) മുതൽ ആരംഭിക്കും.

0 1,116

ശാലോം ബീറ്റ്‌സ് റേഡിയോ മലയാളം ചാനലിൽ തത്സമയ സംപ്രേഷണം കേൾക്കാം

യു കെ : 17 – മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ & അയർലൻഡ് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4,5) മുതൽ ആരംഭിക്കും. ചെൽട്ടൻഹാം ക്‌ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആരംഭിക്കുന്ന യോഗത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ – അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ് (ശാരോൻ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൺ മേമന എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഇവാ. ഹാരിസൺ മോസസ് യുവജങ്ങൾക്ക് വേണ്ടി ദൈവ വചനത്തിൽ നിന്നും സംസാരിക്കും.
“പഴയ പ്രതാപം വീണ്ടെടുക്കുക” എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ തീം

Download ShalomBeats Radio 

Android App  | IOS App 

മാർച്ച് 4 രാവിലെ 9 മണിക്ക് കോൺഫറൻസ് ആരംഭിക്കും, ഉച്ചക്ക് 2 മുതൽ 4 വരെ യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിങ്ങും , 5 മുതൽ 8.30 വരെ എവെനിംഗ് മീറ്റിങ്ങും നടത്തപ്പെടും. മാർച്ച് 5 ഞായറാഴ്ച പൊതു ആരാധനയോട് മീറ്റിംഗ് അവസാനിക്കും.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൊയറിനൊപ്പം,ശാലോം ബീറ്റ്‌സ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ശാലോം ധ്വനി യൂട്യൂബ് ചാനലിലും ശാലോം ബീറ്റ്‌സ് റേഡിയോ മലയാളം ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും

https://youtube.com/live/9UcJQN3Y8T4

A Poetic Devotional Journal

You might also like
Comments
Loading...