സണ്ടേസ്കൂൾ കുട്ടികൾക്കായ് സ്പെഷ്യൽ പ്രോഗ്രാം ഒരുക്കി ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ

0 393

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ്സെന്റർ സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബൈബിൾ ക്വിസും കൈയെഴുത്തും സംഘടിപ്പിച്ചു. സെന്ററിലെ രണ്ട് സഭകളിൽ വെച്ച് അനുഗ്രഹകരമായി സംഘടിപ്പിച്ച പ്രോഗ്രാം സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ തോമസ് ചാണ്ടി പ്രാർത്ഥിച്ച്‌ ആരംഭിച്ചു.

Download ShalomBeats Radio 

Android App  | IOS App 

സണ്ടേസ്കൂൾ കുട്ടികളുടെ
കൈയെഴുത്ത് മെച്ചപ്പെടുത്തുന്നതിനും അവർക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടുകൊണ്ടും സംഘടിപ്പിച്ച “പെൻമാൻഷിപ്പ് ചലഞ്ച്” കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ജൂനിയർ വിഭാഗത്തിന് ‘സദൃശ്യ വാക്യങ്ങൾ 16’, സീനിയർ വിഭാഗത്തിന് ‘1 കൊരിന്ത്യർ 13’ എന്നീ അദ്ധ്യായങ്ങൾ എഴുത്തിനായി തെരെഞ്ഞെടുത്തു.

മത്തായി എഴുതിയ സുവിശേഷം അടിസ്ഥാനമാക്കി തയാറാക്കിയ ബൈബിൾ ക്വിസ്, പങ്കെടുത്തവർക്കെല്ലാം ആവേശകരമായിരുന്നു. പങ്കെടുത്ത എല്ലാവർക്കും മനോഹരങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു. ബൈബിൾ ക്വിസിനും കൈയെഴുത്തിനും ഒന്നും,രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും.

പാസ്റ്റർ തോമസ് ചാണ്ടിയോടൊപ്പം പാസ്റ്റർമാരായ പി.ബി സൈമൺ, തോമസ് ബാബു, മാത്യു എബ്രഹാം, ഐസക്ക് ജോൺ, മോഹൻ ചെറിയാൻ, രമേശ്‌, ജൂബി ചെറിയാൻ, സുരേഷ് ജെ ഫിലിപ്പ്, ബ്ര. പി.സി ജോയ്, ബ്ര. വേണുഗോപാൽ, ബ്ര. അനിൽ കാർത്തികപ്പള്ളി എന്നിവർ നേതൃത്വം നൽകി.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...