ഐപിസി യുകെ അയര്‍ലന്റ് റീജീയന്‍ പതിനാറാമത് വാര്‍ഷിക കണ്‍വന്‍ഷന് ഇന്ന് തുടക്കം ; റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉല്‍ഘാടനം നിര്‍വഹിക്കും

0 538

യു കെ : ഐ പി സി യു കെ അയര്‍ലന്റ് 16മത് റീജിയന്‍ കണ്‍വന്‍ഷന്‍ ഇന്ന് 14 വെള്ളിയാഴ്ച ബാത്ത് പട്ടണത്തില്‍ ആരംഭിക്കുന്നു.( Address: King Edward School, North Road, Bath BA2 6HU). 

പാസ്റ്റര്‍ വിനോദ് ജോര്‍ജിന്റെ  അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉല്‍ഘാടനം നിര്‍വഹിക്കുന്നു. പാസ്റ്റര്‍ സാബു വര്‍ഗീസ് (യുഎസ്എ) മുഖ്യ പ്രസംഗികനായിരിക്കും. 

Download ShalomBeats Radio 

Android App  | IOS App 

വിവിധ സെഷനുകളില്‍ റീജീയന്‍ പാസ്റ്റര്‍മാരായ, വില്‍സണ്‍ ബേബി, മനോജ് എബ്രഹാം, സജി യോഹന്നാന്‍,  എന്നിവര്‍ അധ്യക്ഷത വഹിക്കുന്നു . പാസ്റ്റര്‍മാരായ സി ടി എബ്രഹാം,  പി സി സേവ്യര്‍,  ജേയിംസ് ചാക്കോ എന്നിവര്‍  വിവിധ സെക്ഷനുകളില്‍ ശുശ്രൂഷിക്കുന്നു. ബ്രദര്‍ ജോവിന്‍  ജോര്‍ജിന്റെ നേതൃത്വത്തില്‍  റീജിയന്‍ ക്വയര്‍ സംഗീത ശുശ്രൂഷ ചെയുന്നു. പി വൈ പി എ, സണ്‍ഡേ സ്‌കൂള്‍, സോദരി സമാജം, എന്നിവയുടെ വാര്‍ഷിക സമ്മേളനവും  നടക്കുന്നു.

ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയില്‍. റീജന്‍ സീനിയര്‍ മിനിസ്റ്റര്‍ ബാബു സക്കറിയ  നേതൃത്വത്തില്‍ കര്‍തൃ മേശ ശുശ്രൂഷയും. തുടര്‍ന്ന് നടക്കുന്ന സമാപന  സമ്മേളനത്തോടുകൂടി  റീജിയന്‍ കണ്‍വെന്‍ഷന്‍ അവസാനിക്കുന്നു . കണ്‍വെന്‍ഷന്‍ കണ്‍വീനറും, റീജന്‍ സെക്രട്ടറിയുമായ പാസ്റ്റര്‍  ഡിഗോള്‍  ലൂയിസ്,  ബ്രദര്‍ ജോണ്‍ മാത്യു, . എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.

A Poetic Devotional Journal

You might also like
Comments
Loading...