ലിറ്റ്സൻ കെ.ശാമുവേൽ (47 ) ന്റെ സംസ്കാരം മാർച്ച് 23 ശനിയാഴ്ച

0 1,187

ബെംഗളുരു : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ക്രൈസ്തവ ഗാനരചയിതാവും,റാന്നി ചെത്തോംകര കരിപന്നൂർ മരുപ്പേൽ എം.സി ശാമുവേലിന്റെയും സാറാമ്മ ശാമുവേലിന്റെയും മൂത്ത മകനും ,  ബെംഗളുരു കാവൽബൈരസാന്ദ്ര കാൽവറി എ ജി സഭാംഗവുമായ ലിറ്റ്സൻ കെ.ശാമുവേൽ (47 ) ന്റെ സംസ്കാരം മാർച്ച് 23 ശനിയാഴ്ച രാവിലെ 9 ന് ഹെബ്ബാൾ വിക്ടറി ഇന്റർനാഷണൽ എ.ജി വേർഷിപ്പ് സെന്റററിൽവെച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ 1.30 ന് നടത്തപ്പെടും.

കടുത്ത പനിയും ,തൊണ്ടക്കുണ്ടായ ഇൻഫെക്ഷനെയും  തുടർന്ന് ബെംഗളുരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ അഡ്മിറ്റായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഐ സി യുവിൽ പ്രവേശിപ്പിച്ചുവെങ്കിലും അന്ന് വൈകിട്ട് നിത്യതയിൽ ചേർക്കപ്പെടുകയായിരുന്നു.

ഭാര്യ: ലീലാ ലിറ്റ്സൺ

മക്കൾ: ലിറിൻ, ലിജിൻ.

പാസ്റ്റർ അനിസൺ കെ സാമുവേലിന്റെ മൂത്ത സഹോദരനാണ് ലിറ്റ്സൻ കെ.ശാമുവേൽ

നല്ലൊരു വർഷിപ്പ് ലീഡറും ബെംഗളുരുവിലെ യുവജനങ്ങൾക്കിടയിൽ സുവിശേഷമറിയിക്കുന്നതിൽ അതീവതല്പരനും, പ്രായത്തിന്റെ ഏറ്റക്കുറച്ചിൽ നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച പ്രിയ ലിറ്റ്സൻ കെ.ശാമുവേലിന്റെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണ്.

Advertisement

You might also like
Comments
Loading...
error: Content is protected !!